ബാലവിവാഹങ്ങൾക്കെതിരെ സ്​കൂളുകൾ കൈകോർക്കും

മലപ്പുറം: ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ബാലവിവാഹങ്ങർക്കെതിരെ ബോധവത്കരണ ബോർഡ് വരും. ബാലവിവാഹ നിരോധന ഒാഫിസർമാരുടെ ഫോൺ നമ്പറുകൾ ഇൗ ബോർഡിലുണ്ടാകും. 18 വയസ്സിന് മുമ്പ് വിവാഹത്തിന് നിർബന്ധിക്കുന്ന പക്ഷം വിദ്യാർഥികൾക്ക് നേരിട്ട് ഇൗ നമ്പറുകളിൽ ബന്ധപ്പെടാം. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ വിവാഹമോ ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളോ നടക്കുന്നില്ലെന്ന് കുട്ടികളിൽനിന്നും രക്ഷിതാക്കളിൽനിന്നും ഉറപ്പ് വരുത്തും. എസ്.എം.സി, പി.ടി.എ എന്നിവയിൽ ഇക്കാര്യം അജണ്ടയായി ഉൾപ്പെടുത്തും. ഇത് സംബന്ധിച്ച ഉത്തരവ് ജില്ല കലക്ടർ അമിത്മീണ സ്കൂൾ അധികാരികൾക്ക് കൈമാറി. ജില്ലയിൽ ബാലവിവാഹങ്ങൾ തുടരുന്നതായ റിപ്പോർട്ടുകെള തുടർന്നാണ് നടപടി. കുട്ടികളെയും രക്ഷിതാക്കൾക്കളെയും ബാല വിവാഹബോധവത്കരണ സിനിമയായ '18' കാണിപ്പിക്കാനും പി.ടി.എ യോഗങ്ങളിൽ രക്ഷിതാക്കൾക്ക് അവബോധം സൃഷ്ടിക്കണമെന്നും ഉത്തരവിലുണ്ട്. ബാലവിവാഹ നിരോധനത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വിവരങ്ങൾ നൽകണമെന്ന് ഹയർ സെക്കൻഡറി മേഖല ഒാഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. box വിളിക്കാം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് -0483 2978888, 9895701222 ചൈൽഡ് ലൈൻ -1098 ക്രൈം സ്റ്റോപർ -1090,100 വനിതസെൽ -1091, 9497963365 വനിത ഹെൽപ് ലൈൻ -9995399953 box news
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.