കാളികാവ് പാലത്തിൽ കാടും വെള്ളക്കെട്ടും

കാളികാവ്: അങ്ങാടിയെയും ജങ്ഷനെയും ബന്ധിപ്പിക്കുന്ന പാലം കാട് മൂടിയത് അപകടങ്ങൾക്കിടയാക്കുന്നു. പാലത്തിലൂടെ കാൽനടയാത്ര പോലും ദുഷ്കരമായതോടെ ശുചീകരണ യജ്ഞവുമായി കാളികാവിലെ ടാക്സി, ഗുഡ്‌സ് ഡ്രൈവർമാർ രംഗത്തിറങ്ങി. മഴയും വെയിലും വകവെക്കാതെ രാവിലെ മുതൽ ഡ്രൈവർമാർ സേവന പ്രവർത്തനത്തിന് ഇറങ്ങി. പാലത്തി​െൻറ ഇരുഭാഗത്തുമുള്ള നടപ്പാതകൾ ഇടുങ്ങിയതായതിനാലും ചളിവെള്ളം കെട്ടി നിൽക്കുന്നതിനാലും യാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്. ഇതിന് പുറമെ പാലത്തി​െൻറ രണ്ടറ്റത്തും കാട് മൂടിയതും റോഡിലെ ഗട്ടറും അപകടങ്ങൾക്ക് കാരണമാകുന്നു. ശുചീകരണ പ്രവൃത്തികൾ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ഡ്രൈവർമാർ പറഞ്ഞു. നടപ്പാതകളിലും വെള്ളക്കെട്ടിലും ഗട്ടറുകളിലും കോൺക്രീറ്റ് ചെയ്യുകയോ മെറ്റൽ നിരത്തുകയോ ചെയ്യണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടു. ഡ്രൈവർമാരായ കബീർ, ഷാജഹാൻ, അഷ്റഫ്, നാസർ തുടങ്ങിയവർ നേതൃത്വം നൽകി. പടം : കാളികാവ് പാലത്തിനോട് ചേർന്ന സ്ഥലം ടാക്സി, ഗുഡ്‌സ് ഡ്രൈവർമാർ ശുചീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.