വലിയാട് സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി തുടങ്ങി

കോഡൂര്‍: വലിയാട് യു.എ.എച്ച്.എം.എല്‍.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. ഇത് മൂന്നാം വര്‍ഷമാണ് കുട്ടികളുടെ നേതൃത്വത്തിലുള്ള ഹരിതം കാര്‍ഷിക ക്ലബ് കൃഷിയിറക്കുന്നത്. കൃഷി വകുപ്പി​െൻറ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായാണ് ഇത്തവണത്തെ കൃഷി. കൃഷിയിലെ വിളവ് സ്‌കൂളിലെ ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുന്നത്. തക്കാളി, പയറ്, വഴുതന, വെണ്ട, ചുരങ്ങ, കുമ്പളം, പപ്പായ, വിവിധയിനം മുളകുകള്‍ തുടങ്ങിയ പച്ചക്കറിയിനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. വിത്ത് നടീല്‍ ഉത്സവം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം. സുബൈര്‍, സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസറായി തെരഞ്ഞെടുത്ത കോഡൂര്‍ കൃഷി ഭവനിലെ ഓഫിസര്‍ പ്രകാശ് പുത്തന്‍മഠത്തില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.പി. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ്പ്രസിഡൻറ് മുഹമ്മദലി കടമ്പോട്ട്, പ്രധാനാധ്യാപകന്‍ കെ.എം. മുസ്തഫ, ഹരിതം ക്ലബ് കോ-ഓഡിനേറ്റര്‍ ഡെസിന്‍ മാത്യു, അധ്യാപകരായ കെ.ആര്‍. നാന്‍സി, ടി. ഷാഹുല്‍ഹമീദ്, സുബോധ് പി. ജോസഫ്, കെ. ഷൈനി, ഹണി ജോര്‍ജ്, ജൗഹറ, ഫായിസ, ഷഹീദ യാസ്മിന്‍, പി.പി. അബ്ദുല്‍ ഹക്കീം, എം.ടി. റഹന, എം. റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.