അമ്പത്കാരൻ വെള്ളത്തിൽ വീണുമരിച്ചു

മലപ്പുറം: വെള്ളത്തിൽ വീണ് ബധിരനും മൂകനുമായ അമ്പത്കാരൻ മരിച്ചു. കൂട്ടിലങ്ങാടി കടുങ്ങോത്ത് പൂഴിത്തുരുത്തിപറമ്പിൽ കുഞ്ഞുണ്ണിയുടെ മകൻ ബാലസുബ്രഹ് മണ്യൻ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം. വീടിനടുത്തുള്ള തോടിനോട് ചേർന്ന് നിർമിച്ച ചിറയിൽ കുളിക്കാനെത്തിയതായിരുന്നു. ചിറയിൽ അധികമുള്ള വെള്ളം തുറന്നുവിടുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഭാര്യയും കുട്ടികളും നോക്കി നിൽക്കെയായിരുന്നു അപകടം. ഇവർ ഒച്ചവെച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി കരക്കെടുത്ത് മലപ്പുറത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. അങ്ങാടിപ്പുറം ക്ഷേത്രത്തിലെ പാർക്കിങ് ഫീസ് പിരിവുകാരനായിരുന്നു. ഭാര്യ: സുനിത. മക്കൾ: ആദർശ്, അതിരത്, ആകാശ്. സഹോദരങ്ങൾ: കാർത്ത്യായിനി, ഉണ്ണികൃഷ്ണൻ, സത്യവതി, വത്സല, ബാലഗോപാലൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.