അധ്യാപക ധർണ

മേലാറ്റൂർ: നിയമന നിരോധനത്തിനും നീതി നിഷേധത്തിനുമെതിരെ കെ.പി.എസ്.ടി.എ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലാറ്റൂർ എ.ഇ.ഒ ഓഫിസിന് മുന്നിൽ അധ്യാപക ധർണ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി. നാരായണനുണ്ണി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സി. ജയേഷ് പ്രഭാഷണം നടത്തി. സെക്രട്ടറി ഇ. ഹരീഷ്, എം.ടി. ജോസ്, പി. സക്കീർ ഹുസൈൻ, വി. ബിജുമോൻ, പി. പ്രമീള, ടി. ശ്രീരജ്നാഥ്, മത്തളി ബാലകൃഷ്ണൻ, നാരായണൻ എന്നിവർ സംസാരിച്ചു. ധർണക്ക് മുന്നോടിയായി ടൗണിൽ അധ്യാപക പ്രകടനവും നടത്തി. കെ.പി.എസ്.ടി.എ ഉപജില്ല കമ്മിറ്റി മേലാറ്റൂർ എ.ഇ.ഒ ഓഫിസിന് മുന്നിൽ നടത്തിയ അധ്യാപക ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി. നാരായണനുണ്ണി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.