താനൂരിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളം മറിഞ്ഞു

പൊന്നാനി: താനൂരിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളം തിരയിൽ തട്ടി മറിഞ്ഞു. വെളിയങ്കോട് ഭാഗത്തുവെച്ചാണ് അപകടം. രാവിലെ 11ഒാടെയാണ് പുതുപൊന്നാനി -വെളിയങ്കോട് ഭാഗത്തെ ശക്തമായ തിരമാലയിൽ വള്ളം തകർന്നത്. താനൂർ പുതിയ കടപ്പുറം സ്വദേശി ജബ്ബാറി​െൻറ ഉടമസ്ഥതയിലുള്ള വള്ളമാണ് തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. തിരയിൽ അകപ്പെട്ടതോടെ വള്ളത്തിലുണ്ടായിരുന്ന താനൂർ സ്വദേശികളായ ഇസ്പാടത്ത് നാസർ, ചെറുമൊയ്തീൻക്കാനകത്ത് നൗഫൽ, ഉസ്മാൻ എന്നിവർ കടലിൽ അകപ്പെട്ടു. ഇതേസമയം, തൊട്ടടുത്തുണ്ടായിരുന്ന വള്ളത്തിലെ തൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തുകയും ഫിഷറീസ് വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തൊഴിലാളികളെ ഫിഷറീസ് വകുപ്പി​െൻറ ബോട്ടിൽ കയറ്റി വള്ളം കരക്കടുപ്പിക്കാനുള്ള ശ്രമം മണിക്കൂറുകളോളം നടത്തിയെങ്കിലും വള്ളവും വലയും നഷ്ടമായി. എഞ്ചിൻ മാത്രമാണ് വീണ്ടെടുക്കാനായത്. രക്ഷാപ്രവർത്തനങ്ങൾക്ക് ഫിഷറീസ് എസ്.ഐ സുധീഷ്, പൊന്നാനി പൊലീസ് എസ്.ഐ കെ.പി. വാസു, കോസ്റ്റൽ പൊലീസുകാരായ വിനീഷ്, പ്രവീൺ കുമാർ, സമീർ, ജറീസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.