പുണർതം ഞാറ്റുവേല വിടവാങ്ങി

തിരുനാവായ: ബുധനാഴ്ച രാത്രി പൂയ്യം ഞാറ്റുവേല വന്നതോടെ പുണർതം ഞാറ്റുവേല വിടവാങ്ങി. അവസാനത്തെ രണ്ട് മൂന്നു ദിവസങ്ങളിൽ ശക്തമായ കാറ്റിൽ ഒട്ടേറെ നാശമുണ്ടായെങ്കിലും ഇത്തവണ എടവപ്പാതിയിൽ കനത്ത മഴ ലഭിച്ചത് കർഷകർക്ക് ആശ്വാസമായി. കഴിഞ്ഞ വർഷം മകയിരം, തിരുവാതിര, പുണർതം ഞാറ്റുവേലകൾ ദുർബലമാവുകയും തുലാവർഷം മാറിനിൽക്കുകയും ചെയ്തതോടെയാണ് മുഖ്യമായും കടുത്ത ജലക്ഷാമത്തിന് വഴിവെച്ചത്. ഈ വർഷം ഇനി തുലാവർഷം കൂടി കനിഞ്ഞാൽ അടുത്ത വേനലിൽ ജല ക്ഷാമമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ. പൂയ്യത്തിൽ പൂഴി മഴയെന്നാണ് പഴമൊഴിയെങ്കിലും കർക്കടകം കഴിയുന്നതുവരെ കനത്ത മഴ ലഭിക്കുമെന്നു തന്നെയാണ് കർഷകരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.