പൂട്ടിയിട്ട വീട്ടിൽനിന്ന് മൂന്നേമുക്കാൽ ലക്ഷം കവർന്നു

വടക്കഞ്ചേരി: മംഗലം ഡാം ചിറ്റടിയിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് മൂന്നേമുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചു. വാടകക്ക് താമസിക്കുന്ന സുകുമാര‍​െൻറ വീട്ടിൽ നിന്നാണ് പണം മോഷ്ടിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടുകൂടിയാണ് മോഷണവിവരം പുറത്തറിയുന്നത്. മരക്കച്ചവടക്കാരനായ സുകുമാരൻ പെരുമ്പാവൂരിൽ പോയി തിരിച്ച് വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കിടപ്പുമുറിയിലെ ബാഗിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. സുകുമാര‍​െൻറ വാഹനം വിറ്റ് ലഭിച്ച തുകയായിരുന്നു. തൃശൂർ പീച്ചി സ്വദേശിയായ സുകുമാരൻ കച്ചവട ആവശ്യത്തിനായി ഒരു മാസത്തോളമായി ചിറ്റടിയിലാണ് താമസം. പൂട്ടിയിട്ട വീടി‍​െൻറ മുൻവശത്തെ പൂട്ട് തകർത്ത് അകത്ത് കടന്നാണ് മോഷണം. ഒരു ഗ്യാസ് സ്റ്റൗവും മരം മുറിക്കുന്ന കട്ടറും നഷ്ടപ്പെട്ടിട്ടുണ്ട്. മംഗലം ഡാം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വടക്കഞ്ചേരി സി.ഐ, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ച നടന്ന വീട്ടിൽ മണം പിടിച്ച പൊലീസ് നായ ചിറ്റടി സ​െൻററിലേക്കും മംഗലം ഡാം ഭാഗത്തേക്കും ഓടി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. കലാലയങ്ങളെ ലഹരി വിമുക്തമാക്കാൻ നടപടി വേണമെന്ന് പാലക്കാട്: സംസ്ഥാനത്തെ കലാലയങ്ങളെ ലഹരിവിമുക്തമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല ചെയർമാൻ എ.കെ. സുൽത്താൻ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമീഷണർക്കും കത്തയച്ചു. സാക്ഷരകേരളത്തെ മദ്യത്തിൽ നിന്നും മയക്കുമരുന്നുകളിൽ നിന്നും ലഹരി വസ്തുക്കളിൽ നിന്നും മോചിപ്പിക്കുന്നതിന് കനത്ത ശിക്ഷ നൽകിക്കൊണ്ടുള്ള നിയമ നിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.