നന്നംമുക്ക് പഞ്ചായത്ത് ദുർഭരണത്തിനെതിരെ ഇന്ന് യു.ഡി.എഫ് മാർച്ച്

ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അധികാര ദുർവിനിയോഗത്തിനും ഏകാധിപത്യത്തിനുമെതിരെ വ്യാഴാഴ്ച യു.ഡി.എഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് നടക്കുന്ന മാർച്ചിൽ അഡ്വ. വി.വി. പ്രകാശ്, അഷ്റഫ് കോക്കൂർ, പി.ടി. അജയ്മോഹൻ, വെട്ടം ആലിക്കോയ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഉമ്മർ കുളങ്ങര, സാദിഖ് നെച്ചിക്കൽ, കെ. നാരായണൻ, എം.വി. ഉണ്ണികൃഷ്ണൻ, കെ.വി. യൂസഫ്, എ.വി. അബ്ദുറു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.