രോഗികൾക്ക്​ ഉച്ചഭക്ഷണ വിതരണം

വളാഞ്ചേരി: പകർച്ചവ്യാധി പടർന്നുപിടിച്ച് ചികിത്സക്കായി ആശുപത്രിയിൽ എത്തുന്നവർക്ക് സാന്ത്വന സ്പർശം. ഡി.വൈ.എഫ്.ഐ മാറാക്കര, കാടാമ്പുഴ മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ്‌ മാറാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും 'ഹൃദയസ്പർശം' ഉച്ചഭക്ഷണ പദ്ധതിയിലൂടെ കഞ്ഞിവിതരണം നടത്തുന്നത്. ദിവസേന നൂറുകണക്കിന് രോഗികളാണ് ചികിത്സെക്കത്തുന്നത്. പദ്ധതി സി.പി.എം മാറാക്കര ലോക്കൽ സെക്രട്ടറി കെ.പി. രമേശ്‌ ഉദ്ഘാടനം ചെയ്തു. കെ.പി. നാരായണൻ, പി.കെ. ശ്യാംലാൽ, ടി.പി. ഹസീബ്, പ്രതീഷ് എന്നിവർ സംസാരിച്ചു. കാമ്പയിൻ ഒരുമാസം നീണ്ടുനിൽക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടികൾ ഇന്ന് മലയാള സർവകലാശാല കാമ്പസ്: പരിസ്ഥിതി ചലച്ചിത്രമേള സമാപനം -2.30.- എം.എ റഹ്മാൻ, -ചലച്ചിത്ര പ്രദർശനം 'കുമരനെല്ലൂരിലെ കുളങ്ങൾ' -3.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.