പെൻഷൻ അവലോകന യോഗം

മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിലെ സമ്പൂർണ സാമൂഹിക പെൻഷനുമായി ബന്ധപ്പെട്ട മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ അവലോകന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശ്ശേരി ഉദ്ഘാടനം ചെയ്തു. നിലവിൽ പെൻഷൻ പ്രശ്നം 95 ശതമാനത്തോളം പരിഹരിച്ചതായി യോഗം വിലയിരുത്തി. അനർഹരായ ഗുണഭോക്താക്കളെ ഒഴിവാക്കാനും അർഹരെ കണ്ടെത്താനും ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും യോഗം തീരുമാനിച്ചു. പഞ്ചായത്തംഗം രുഗ്മിണി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ വിശ്വേശ്വരി ഭാസ്കർ, കെ.പി. റംല, ഫസീല, മുഹമ്മദാലി, ശ്രീകല, ജഷീല ഉസ്മാൻ, സിന്ധു, സെക്ഷൻ ക്ലർക്ക് പി.വി. സഹദേവൻ എന്നിവർ സംബന്ധിച്ചു. മണ്ണാർക്കാട് മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണം: പട്ടിക സമർപ്പിച്ചു മണ്ണാർക്കാട്: മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ പി.എം.ജി.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി പുനരുദ്ധാരണം നടത്തേണ്ട 21 റോഡുകളുടെ പട്ടിക പൊതുമരാമത്ത് അധികൃതർക്ക് സമർപ്പിച്ചതായി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ വട്ടമണ്ണപ്പുറം--ചളവ--താണിക്കുന്ന്--പൊൻപാറ റോഡ് (നാല് കി.മീ.), അലനല്ലൂർ--പെരിമ്പടാരി റോഡ്, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ അമ്പലപ്പാറ-ആദിവാസി കോളനി റോഡ്, പാറപ്പുറം-കച്ചേരിപ്പറമ്പ് റോഡ് (രണ്ട് കി.മീ.), ഭീമനാട് -55 നാഷനൽ ഹൈവേ റോഡ്, കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടോപ്പാടം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന വാലിപ്പടി-അവണക്കുന്ന്-കണ്ടമംഗലം റോഡ്, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ മണ്ണാർക്കാട്-അമ്പലവെട്ട- ലക്ഷംവീട് കോളനി റോഡ്, തെങ്കര ഗ്രാമപഞ്ചായത്തിലെ തെങ്കര-കൊറ്റിയോട് റോഡ്, അഗളി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പതി-കതിരംപതി-കാരറ റോഡ് (നാല് കി.മീ.), കണ്ടിയൂർ-പാക്കുളം റോഡ് (അഞ്ച് കി.മീ.), നെല്ലിപ്പതി-നീലിക്കുഴി റോഡ് (മൂന്ന് കി.മീ.), ജെല്ലിപ്പാറ-കണ്ടിയൂർ പാൽ സൊസൈറ്റി റോഡ് (മൂന്ന് കി.മീ.), ഷോളയൂർ ഗ്രാമപഞ്ചായത്തിലെ ബോഡിച്ചാള-കടമ്പാറ റോഡ് (ആറ് കി.മീ.), കൂടപ്പെട്ടി-കോട്ടത്തറ റോഡ് (നാല് കി.മീ.), കോളിക്കൂട്ടം-വയലൂർ റോഡ് (നാല് കി.മീ.), വട്ടലക്കി-പുളിയപ്പതി-വീട്ടിക്കുണ്ട് റോഡ് (അഞ്ച് കി.മീ.), കോട്ടത്തറ-മണ്ണാൻതൊടി-കൂടൻചാള റോഡ് (അഞ്ച് കി.മീ.), പുതൂർ ഗ്രാമപഞ്ചായത്തിലെ താവളം-ചെമ്മണ്ണൂർ-ആനക്കൽ വഴി റോഡ് (നാല് കി.മീ.), പാലൂർ-പഴയൂർ-കളപ്പടി റോഡ് (അഞ്ച് കി.മീ.), കുളപ്പടി-വല്ലവട്ടി റോഡ് (മൂന്ന് കി.മീ.), ആലമരം-പട്ടണക്കൽ റോഡ് റോഡ് (രണ്ട് കി.മീ.) എന്നിവയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പി.എം.ജി.എസ്.വൈ പദ്ധതിയിലേക്ക് സമർപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.