ഉപതെരഞ്ഞെടുപ്പിലെ തോൽവി: തലക്കാട് പഞ്ചായത്ത് ലീഗിൽ കലാപക്കൊടി ഉയരും

തിരൂർ: പാരമ്പര്യമായി പാർട്ടിയെ തുണക്കുന്ന വാർഡിലെ പരാജയം തലക്കാട് പഞ്ചായത്ത് ലീഗ് കമ്മിറ്റിയിൽ വിവാദങ്ങൾക്ക് തിരികൊളുത്തും. വർഷങ്ങളായി പഞ്ചായത്ത് നേതൃത്വത്തിൽ നിലനിൽക്കുന്ന ചേരിപ്പോരിനും ഗ്രൂപ്പിസത്തിനുമെതിരെ തോൽവിയോടെ പുതിയ കലാപക്കൊടി ഉയരും. വിമതയുടെ രംഗപ്രവേശനത്തോടെ പരസ്യമായ ചേരിപ്പോരാണ് ഇനി രൂക്ഷമാകുക. 2015ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് വാർഡിൽ വിമതയുടെ രംഗ പ്രവേശനത്തിന് ഇടയാക്കിയത്. അത് പരിഹരിക്കാൻ പാർട്ടിക്ക് കഴിയാതിരുന്നത് തിരിച്ചടിയായി. ഉപതെരഞ്ഞെടുപ്പിൽ വിമത പ്രതീക്ഷിച്ച വോട്ടുകൾ നേടിയില്ലെങ്കിലും പാർട്ടിക്കകത്തെ സ്വരചേർച്ചയില്ലായ്മയാണ് തോൽവിയിലേക്ക് നയിച്ചത്. 2015 തെരഞ്ഞെടുപ്പിന് ശേഷം വാർഡിലുണ്ടായ സദാചാര വിവാദവും തിരിച്ചടിയായി. ഈ വിവാദത്തിനിടെ സ്ഥാനാർഥി നിർണയം കൂടി പ്രശ്നത്തിലായതോടെ സി.പി.എമ്മിന് ജയം അനായാസമാകുകയായിരുന്നു. എക്കാലവും പാർട്ടിക്കൊപ്പം നിന്നിരുന്ന വാർഡ് നേതൃത്വത്തി​െൻറ പിടിപ്പുകേട് മൂലമാണ് നഷ്ടമായതെന്ന ആക്ഷേപം പ്രവർത്തകർക്കിടയിൽ ശക്തമാണ്. നേരത്തെ യു.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്ത് സി.പി.എമ്മിലേക്ക് കൈവിട്ടുപോയതും പഞ്ചായത്ത് നേതൃത്വത്തിലെ ചേരിപ്പോരിനെ തുടർന്നായിരുന്നു. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പ് വേളകളിൽ ഇരുവിഭാഗവും ചേരി തിരിഞ്ഞാണ് പ്രചാരണ പ്രവർത്തനങ്ങൾ പോലും സംഘടിപ്പിക്കാറുള്ളത്. നേതൃത്വത്തിനെതിരെ വിവിധ ആക്ഷേപങ്ങൾ ഉന്നയിച്ച് പ്രവർത്തകർ പല ഘട്ടങ്ങളിലും സംസ്ഥാന നേതൃത്വത്തെ വരെ സമീപിച്ചിട്ടുണ്ട്. അപ്പോഴെല്ലാം പ്രവർത്തകരെ വിവിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ശാന്തരാക്കലാണ് പതിവ്. എല്ലാ തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷം പാർട്ടിക്ക് നൽകാറുള്ള വാർഡാണ് ഇത്തവണ നഷ്ടമായത്. മൂന്നാം ഊഴത്തിൽ നൂർജഹാന് മിന്നും ജയം തിരൂർ: കാരയിൽ ഉപതെരഞ്ഞെടുപ്പിൽ നൂർജഹാ​െൻറ വിജയം തെരഞ്ഞെടുപ്പിലെ മൂന്നാം ഊഴത്തിൽ. 2015 തെരഞ്ഞെടുപ്പിലും വാർഡിൽ പാർട്ടി നിയോഗിച്ചത് നൂർജഹാനെയായിരുന്നു. 2011ൽ കൂട്ടായി ഡിവിഷനിൽ നിന്ന് തിരൂർ ബ്ലോക്കിലേക്കും മത്സരിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴും പാർട്ടി രണ്ടാമതൊന്ന് ആലോചിക്കാതെ നൂർജഹാനെ മത്സര രംഗത്തിറക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാർഡിൽ നിന്ന് നൂർജഹാന് ലഭിച്ച സ്വീകാര്യത മനസിലാക്കിയാണ് ഇത്തവണയും നിയോഗിച്ചതെന്ന് സി.പി.എം തലക്കാട് ലോക്കൽ സെക്രട്ടറി ഷാജി പറഞ്ഞു. ഭർത്താവ് റിയാസ് തിരൂരിൽ ആംബുലൻസ് ഡ്രൈവറാണ്. തലക്കാട് പഞ്ചായത്ത് ഓഫിസിലായിരുന്നു വോട്ടെണ്ണൽ. പതിനൊന്നരയോടെ ഫലം വ്യക്തമായി. അതോടെ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ഇടതുമുന്നണി പ്രവർത്തകർ നിറഞ്ഞു. വാർഡ് ആദ്യമായി മുന്നണിക്ക് ലഭിച്ച ആഹ്ലാദത്തിലായിരുന്നു പ്രവർത്തകർ. നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയ നൂർജഹാനെ ആനയിച്ച് പ്രകടനം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. ഹംസ, ഇടതുമുന്നണി കൺവീനർ പിമ്പുറത്ത് ശ്രീനിവാസൻ, ലോക്കൽ സെക്രട്ടറി ടി. ഷാജി, രാജീവ് തലക്കാട്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞാവ, സ്ഥിരം സമിതി അധ്യക്ഷൻ സി.പി. ബാപ്പുട്ടി, വാർഡ് അംഗം കെ. രാഗേഷ് തുടങ്ങിയവർ നേതൃത്വം നൽകി. Tir w11 pragadanam photo tirw pragadanam: കാരയിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച നൂർജഹാനെ ആനയിച്ച് എൽ.ഡി.എഫ് പ്രവർത്തകർ ബി.പി അങ്ങാടിയിൽ പ്രകടനം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.