വ്യാപാരി നേതാക്കൾക്ക് സ്വീകരണം നൽകി

പട്ടാമ്പി: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ഭാരവാഹികൾക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.പി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി.പി. മുഹമ്മദ്, വിവിധ കക്ഷി നേതാക്കളായ എൻ. ഉണ്ണികൃഷ്ണൻ, എൻ.പി. വിനയകുമാർ, കെ.എസ്.ബി.എ. തങ്ങൾ, ടി.പി. ഷാജി, സി.എ.എം.എ. കരീം, സി.എ. റാസി, കെ.എം. ഹരിദാസ്, എം.പി. മുരളീധരൻ, കെ.എച്ച്. ഗഫൂർ, ലയൺസ്, റോട്ടറി ക്ലബ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഷെരീഫ് പുലാക്കൽ സ്വാഗതവും സുബൈർ നന്ദിയും പറഞ്ഞു. ജില്ല പ്രസിഡൻറ് ബാബു കോട്ടയിൽ, ജനറൽ സെക്രട്ടറി കെ.എ. ഹമീദ്, ട്രഷറർ വി.എം. ലത്തീഫ്, മറ്റു ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. നേരത്തേ ഘോഷയാത്രയും നടന്നു. ചിത്രം: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ഭാരവാഹികൾക്ക് പട്ടാമ്പിയിൽ നൽകിയ സ്വീകരണം നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.