സി.പി.എം സായാഹ്​ന ധർണ

വളാഞ്ചേരി: ഇന്ത്യ-ഇസ്രായേൽ ചങ്ങാത്തത്തിനെതിരെ സി.പി.എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. വളാഞ്ചേരി ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. വി.കെ. രാജീവ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ സംസാരിച്ചു. കെ.എം. ഫിറോസ്ബാബു സ്വാഗതവും കെ.പി.എ. സത്താർ നന്ദിയും പറഞ്ഞു. Tir w12 ഫോട്ടോ: ഇന്ത്യ-ഇസ്രായേൽ ചങ്ങാത്തത്തിനെതിരെ സി.പി.എം വളാഞ്ചേരിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു അറബിക് അധ്യാപക യോഗം വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ല അറബിക് അധ്യാപകരുടെ പീരിയോഡിക്കൽ യോഗം ജൂലൈ 25ന് രാവിലെ 10ന് കുറ്റിപ്പുറം ബി.ആർ.സിയിൽ നടക്കും. ഉപജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ അറബിക് അധ്യാപകർ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.