ആരോഗ്യ വകുപ്പ്​ പരിശോധന: മൽസ്യ മാർക്കറ്റിന്​ നോട്ടീസ്​

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പൂപ്പലം ഹോൾസെയിൽ മത്സ്യമാർക്കറ്റിൽ ആരോഗ്യവകുപ്പി​െൻറ മിന്നൽ പരിശോധന. വൃത്തിഹീനവും പൊതുജനാരോഗ്യത്തിന് ഭീഷണിയായും പ്രവർത്തിച്ച മത്സ്യമാർക്കറ്റിന് അധികൃതർ നോട്ടീസ് നൽകി. പൊതുജനാരോഗ്യ നിയമമനുസരിച്ചാണ് നോട്ടീസ് നൽകിയത്. അപാകതകൾ പരിഹരിക്കാൻ ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, പകർച്ചവ്യാധികൾ തുടങ്ങിയവക്കെതിരെ ആരോഗ്യവകുപ്പ് നടത്തുന്ന രോഗ പ്രതിരോധ കാമ്പയി​െൻറ ഭാഗമായി പൂപ്പലം അങ്ങാടിയിലെ കടകൾ, ബേക്കറി, ഹോട്ടൽ, കൂൾബാർ തുടങ്ങിയ സ്ഥാപനങ്ങളിലും പാരിശോധന നടത്തി. ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പഴകിയ സാധനങ്ങൾ വിൽപ്പനക്ക് വെച്ചതും പിടിച്ചെടുത്തു. സ്വന്തമായി സ്ഥാപനങ്ങൾ മലിനജല നിർഗമനക്കുഴി സ്ഥാപിച്ച് മാലിന്യങ്ങൾ സംസ്കരിക്കണമെന്നും ശരിയായ സംവിധാനങ്ങൾ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ദീപു സി. നായരുടെ നിർദേശാനുസരണം അങ്ങാടിപ്പുറം ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. കുഞ്ഞി മൊയ്തീൻകുട്ടി, പി. സുനിൽകുമാർ, കെ. റഫീഖ് എന്നിവരാണ് പരിശോധ നടത്തിയത്. മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിയ ഗൃഹനാഥനും നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ഊർജിതമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.