കോടനാട്​ എസ്​റ്റേറ്റ്​​: അഞ്ച്​ പ്രതികൾക്കെതിരെ ഗുണ്ടാനിയമം

കോയമ്പത്തൂർ: കോടനാട് എസ്റ്റേറ്റ് കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന മലയാളികളായ അഞ്ച് പ്രതികൾക്കെതിരെ ഗുണ്ടാനിയമം ചുമത്തി നീലഗിരി ജില്ല കലക്ടർ ജെ. ഇന്നസൻറ് ദിവ്യ ഉത്തരവിട്ടു. തൃശൂർ സ്വദേശികളായ സതീശൻ, ദീപു, ഉദയകുമാർ, വാളയാർ മനോജ്, കുട്ടി എന്ന ബിജിൻ എന്നിവരാണിവർ. ഏപ്രിൽ 23ന് രാത്രി എസ്റ്റേറ്റ് കാവൽക്കാരൻ ഒാം ബഹദൂറിനെ കൊലപ്പെടുത്തിയതിനുശേഷം ബംഗ്ലാവിൽ കൊള്ള നടത്തിയതായാണ് കേസ്. മലയാളികളായ പത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. കുറ്റപത്രം ജൂലൈ 23നകം കോടതിയിൽ സമർപ്പിക്കണം. അതിനിടെയാണ് നീലഗിരി ജില്ല പൊലീസ് സൂപ്രണ്ട് മുരളി രംഭയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ കലക്ടർ ഗുണ്ടാനിയമം ചുമത്തിയത്. ഇതോടെ പ്രതികൾക്ക് ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കാനിടയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.