ഉപതെരഞ്ഞെടുപ്പ്​: മുസ്​ലിംലീഗി​േൻറത്​ നിറം മങ്ങിയ വിജയം

കൊളത്തൂർ: പലകപ്പറമ്പ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയുടേത് നിറം മങ്ങിയ വിജയം. മുസ്ലിംലീഗിലെ കെ.പി. ഹംസ 138 വോട്ടി​െൻറ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിലെ കെ.പി. മുസ്തഫയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 437 വോട്ടിന് വിജയിച്ച സ്ഥലത്ത് 300 വോട്ടി​െൻറ ഭൂരിപക്ഷം കുറഞ്ഞത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്. കോൺഗ്രസ് ഇടഞ്ഞുനിന്നിരുന്നെങ്കിലും അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ലീഗ്. പ്രചാരണരംഗത്തും ലീഗ് ഒറ്റക്കായിരുന്നു. ഇത് മുതലെടുത്ത് സി.പി.എം പരമാവധി വോട്ട് ശേഖരിക്കുകയായിരുന്നു. മികച്ച പ്രാദേശിക നേതാവായിട്ടും മുസ്ലിംലീഗ് സ്ഥാനാർഥിക്ക് കനത്ത വോട്ട് ചോർച്ചയാണ് ഉണ്ടായത്. കോൺഗ്രസ് വോട്ട് ഇടതു സ്ഥാനാർഥിക്ക് പോയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദേശത്ത് പോയ ലീഗിലെ പുലാക്കൽ ബഷീറിനെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വിജയിച്ചില്ലെങ്കിലും വൻമുന്നേറ്റം നടത്താനായതി​െൻറ ആശ്വാസത്തിലാണ് സി.പി.എം പ്രവർത്തകർ. ബി.ജെ.പി സ്ഥാനാർഥി പി. വേലായുധന് 39 വോട്ടാണ് ലഭിച്ചത്. 19 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് 13ഉം യു.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് ഒന്നും അംഗങ്ങളാണുള്ളത്. photo/ kolathur election ahladam: മൂർക്കനാട് പഞ്ചായത്ത് ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കെ.പി. ഹംസയും ലീഗ് പ്രവർത്തകരും ആഹ്ലാദ പ്രകടനം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.