ശതമാനം കൂട്ടിയ വിജയം; യു.ഡി.എഫ് സീറ്റ് നിലനിർത്തി

കോട്ടക്കൽ: വാശിയേറിയ മത്സരത്തിൽ സിറ്റിങ് സീറ്റ് നിലനിർത്തി യു.ഡി.എഫ് സ്ഥാനാർഥിക്ക് മികച്ച വിജയം. നഗരസഭയിലെ എട്ടാം വാർഡായ ചീനം പുത്തൂരിൽ മുസ് ലിംലീഗിലെ എം. ഗിരിജയാണ് വിജയിച്ചത്. നേരത്തെയുണ്ടായിരുന്ന 100 വോട്ടി​െൻറ ഭൂരിപക്ഷം 147 ആയി യു.ഡി.എഫ് ഉയർത്തി. 536 വോട്ട് ഗിരിജ നേടിയപ്പോൾ എൽ.ഡി.എഫ് സ്വതന്ത്ര എം. ദീപക്ക് 389ഉം, എൻ.ഡി.എ സ്ഥാനാർഥി എം. സുവിതക്ക് 63 വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച നജ്മുന്നിസ ഒരു വോട്ടാണ് നേടിയത്. ആകെയുള്ള 1176 വോട്ടർമാരിൽ 989 പേർ വോട്ട് രേഖപ്പെടുത്തി. 84 ശതമാനമായിരുന്നു പോളിങ്. വിജയത്തെ തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. പണാധിപത്യത്തിനു മേലുള്ള വിജയമാണിതെന്ന് നഗരസഭ ചെയർമാൻ കെ.കെ. നാസർ പറഞ്ഞു. മധുരം വിതരണം ചെയ്തായിരുന്നു ആഹ്ലാദ പ്രകടനം. വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും എല്ലാവരുടെയും പിന്തുണ ഉണ്ടാക്കണമെന്നും ഗിരിജ പറഞ്ഞു. കഴിഞ്ഞ തവണ 100 വോട്ടി​െൻറ ഭൂരിപക്ഷമായിരുന്നു ടി.വി. മുംതാസിന് ലഭിച്ചത്. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണിതെന്ന് ലീഗ് മുൻസിപ്പൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ പറഞ്ഞു. വാശിശേറിയ മത്സരത്തിൽ സീറ്റ് നിലനിർത്തിയത് ഭരണ മികവാണെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.