പാറക്കല്ലുകൾ റോഡിൽ അടര്‍ന്നുവീണു: ഒഴിവായത് വന്‍ അപകടം

വേങ്ങര: വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയായ വൻ പാറക്കല്ലുകൾ പാതയിൽ അടര്‍ന്നുവീണു. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് വേങ്ങര -അച്ചനമ്പലം റോഡിൽ നൊട്ടപ്പുറം സ്കൂളിനു സമീപം ഭീമൻ പാറക്കല്ലുകൾ റോഡിൽ പൊട്ടിവീണത്‌. ഈ സമയത്ത് വാഹനങ്ങളോ കാൽനടക്കാരോ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പരിസരവാസികൾ ജെ.സി.ബി ഉപയോഗിച്ച് കല്ലുകൾ മാറ്റി. കൊടുംവളവും കയറ്റവും ചേർന്നിടത്താണ് ഭീഷണിയായി പാറകൾ ഉയർന്നു നിൽക്കുന്നത്. ഏതാണ്ട് 25 അടിയോളം ഉയരത്തിലാണ് സ്വകാര്യ വ്യക്തിയുടെ വളപ്പിൽ പാറകളുള്ളത്. റോഡി​െൻറ കിഴക്കുവശത്ത് സ്ഥിതി ചെയ്യുന്ന പാറകൾ കനത്ത മഴ പെയ്യുന്നതോടെ ഇനിയും ഉതിർന്നു വീഴാനിടയുണ്ട്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡി​െൻറ കിഴക്കുഭാഗത്ത് അരയാൾ പൊക്കത്തിലെങ്കിലും മതിൽ കെട്ടി ഉയർത്തിയാൽ ഇനിയുള്ള പാറയിടിച്ചിലിൽനിന്ന് യാത്രക്കാരെ രക്ഷിക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, എതിർവശത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ വൻ തോതിൽ മണ്ണ് നീക്കം ചെയ്തതും റോഡി​െൻറ സുരക്ഷക്ക് ഭീഷണിയാണെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.