ഗോത്രവർഗ സ്കൂളിൽ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം

നിലമ്പൂർ: ഗോത്രവർഗ വിഭാഗം കുട്ടികൾ താമസിച്ച് പഠിക്കുന്ന നിലമ്പൂർ വെളിയംതോടിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ െറസിഡൻഷ‍്യൽ സ്കൂളിൽ ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി. അര ഏക്കർ സ്ഥലത്താണ് ആദ‍്യഘട്ടത്തിൽ വിവിധ ഇനം പച്ചക്കറി കൃഷി ചെയ്യുന്നത്. വെണ്ട, തക്കാളി, വഴുതന, ചീര, പച്ചമുളക്, പയർ, ചെടിമുരിങ്ങ തുടങ്ങിയ വിളകളാണ് നട്ടത്. മഴക്കാലാരംഭത്തിൽ തന്നെ ചേമ്പ്, ചേന തുടങ്ങിയ കൃഷികൾ തുടങ്ങിയിരുന്നു. കാട്ടുകിഴങ്ങുകളുടെ ചെറു കൃഷിയിടവും ഉണ്ട്. കഴിഞ്ഞ വർഷം സ്കൂൾതല ജൈവകൃഷിയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. നഗരസഭ കൗൺസിലർ എൻ. വേലുക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ‍്യാപിക സൗദാമിനി, സ്കൂൾ അസി. ഡയറക്ടർ പി.ടി. അനന്തകൃഷ്ണൻ, കൃഷി അസിസ്റ്റൻറ് രൂബീഷ്, കൃഷി കോ-ഓഡിനേറ്റർ എ.ഒ. അനിൽകുമാർ, കാർഷിക ക്ലബ് സെക്രട്ടറി പ്രമോദ് എന്നിവർ സംസാരിച്ചു. പടം:6- നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ െറസിഡൻഷ‍്യൽ സ്കൂളിലെ കുട്ടികളുടെ പച്ചക്കറി കൃഷി എൻ. വേലുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.