സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അഞ്ചുപേർ കസ്​റ്റഡിയിൽ

പുതുശ്ശേരി (പാലക്കാട്): 11 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ. വാളയാർ ചുള്ളിമടയിലാണ് സംഭവം. പാലക്കാെട്ട സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. സ്കൂളിൽ പോകാൻ താൽപര്യം കാണിക്കാത്തതിനാൽ ഹോസ്റ്റലിൽ താമസിപ്പിച്ച് പഠനത്തിന് ശ്രമം നടത്തിയെങ്കിലും അവധിക്കാലം കഴിഞ്ഞിട്ടും പെൺകുട്ടി സ്കൂളിൽ പോകാൻ തയാറായില്ല. പിന്നീട്, കൗൺസിലിങ്ങിലാണ് പീഡനവിവരം പറഞ്ഞത്. തുടർന്ന് പൊലീസിന് വിവരം കൈമാറിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. മാതാവ് ജോലിക്ക് പോകുന്ന സമയം നോക്കിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതത്രെ. കസബ സി.െഎ ഹരിപ്രസാദ്, വാളയാർ എസ്.ഐ പ്രതാപൻ, എസ്.സി.പി.ഒ ജേഷർ, സി.പി.ഒ അനിൽകുമാർ, കൃഷ്ണപ്രസാദ്, തുളസീദാസ്, ഡ്രൈവർ നാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.