ബി.പി.എല്‍ കാര്‍ഡുടമക്ക് പുതിയ കാര്‍ഡില്‍ മാസവരുമാനം അഞ്ചേമുക്കാല്‍ ലക്ഷം!

കാളികാവ്: ബി.പി.എല്‍ കാര്‍ഡുടമക്ക് പുതിയ കാര്‍ഡില്‍ മാസവരുമാനം 5,73,890 രൂപ. കാളികാവ് പുറ്റമണ്ണയിലെ പരുത്തിക്കുന്നന്‍ മൊയ്തീ​െൻറ കുടുംബത്തിനെയാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ വരുമാനം കൂട്ടി ക്രൂരവിനോദം കാണിച്ചിരിക്കുന്നത്. അന്ത്യോദയ അന്നയോജന (എ.എ.വൈ) വിഭാഗത്തിലായിരുന്നു മൊയ്തീ​െൻറ കുടുംബം ഉള്‍പ്പെട്ടിരുന്നത്. മാസവരുമാനം 250 രൂപയായിരുന്നു. ഇതനുസരിച്ച് മാസംതോറും 35 കിലോഗ്രാം അരി സൗജന്യമായി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറ്റമണ്ണ റേഷന്‍കട വഴി ഭാര്യ പരുത്തിക്കുന്നന്‍ ആസ്യ കുടുംബനാഥയായി അനുവദിച്ച പുതിയ കാർഡിലെ വരുമാനം കുടുംബത്തെ ഞെട്ടിച്ചു. എ.പി.എല്‍ വിഭാഗക്കാര്‍ക്കുള്ള വെള്ള റേഷന്‍ കാര്‍ഡാണ് കിട്ടിയത്. ഓട് മേഞ്ഞ, വലിയ മോടിയൊന്നുമില്ലാത്ത വീട്ടിലാണ് കുടുംബം കഴിയുന്നത്. വീടി​െൻറ ഒരു മുറി ചോര്‍ന്നൊലിക്കുന്നു. ലോഡിങ് തൊഴിലാളിയായിരുന്ന മൊയ്തീന്‍ പത്ത് വര്‍ഷം മുമ്പ് ഹൃദയത്തിന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. മക്കളും വലിയ വരുമാനക്കാരല്ല. ആര്‍ക്കും സര്‍ക്കാര്‍ ജോലിയും ഇല്ല. പിന്നെയെങ്ങനെ ഇത്ര വലിയ വരുമാനം വന്നതെന്ന് മൊയ്തീന് അറിയില്ല. ത​െൻറ റേഷന്‍ മുടക്കിയതിന് പുറമെ ചികിത്സ സഹായമടക്കമുള്ള ആനുകൂല്യങ്ങളും ഇല്ലാതാക്കിയ അധികൃതരുടെ നടപടിക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് മൊയ്തീനും കുടുംബവും. പടം- മൊയ്തീന്‍ റേഷന്‍ കാര്‍ഡുമായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.