റേഷൻ കാർഡ് പുതുക്കി വന്നപ്പോൾ കുടുംബാംഗങ്ങളുടെ പേരുകൾ മുഴുവൻ മാറി

കാളികാവ്: റേഷൻ കാർഡിലെ തകരാർ കുടുംബത്തെ വലച്ചു. സ്രാമ്പിക്കല്ല് പാറമ്മൽ ബിയ്യാത്തുട്ടിയുടെ കാർഡിലാണ് അടിമുടി അബദ്ധം ഉള്ളത്. ബി.പി.എൽ പട്ടികയിൽ പെട്ട കാർഡ് പുതുക്കി വന്നപ്പോൾ എ.പി.എൽ ആയി. ഇതിന് പുറമെയാണ് കുടുംബാംഗങ്ങളുടെ പേരുകൾ മുഴുവൻ മാറിയത്. ഏഴ് പേരുണ്ടായിരുന്ന കാർഡിൽ ഇപ്പോൾ അംഗങ്ങളായി വന്നത് ആറ് പേരാണ്. സമീപപ്രദേശത്തെ മറ്റൊരു കുടുംബത്തിലെ അംഗങ്ങളാണ് ബിയ്യാത്തുട്ടിയുടെ കാർഡിൽ ഇടംനേടിയിരിക്കുന്നത്. 2052060075 നമ്പർ കാർഡിലാണ് കുടുംബാംഗങ്ങൾ മാറിയത്. പുതുക്കി വന്നപ്പോൾ ഉണ്ടായ അബദ്ധം കാരണം കാർഡ് കൊണ്ട് ഗുണം ഇല്ലാത്ത അവസ്ഥയാണ്. അധികൃതരുടെ അനാസ്ഥ കാരണം വന്ന അബദ്ധം പരിഹരിക്കുന്നതിന് സപ്ലൈ ഓഫിസുകൾ കയറി ഇറങ്ങേണ്ട ഗതികേടിലാണ് കുടുംബം. തെറ്റ് വരുത്തിയവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.