വ്യത്യസ്​​ത പച്ചക്കറി കൃഷിരീതിയുമായി തുവ്വൂർ ഗവ. എൽ.പി സ്കൂൾ

തുവ്വൂർ: വ്യത്യസ്ത പച്ചക്കറി കൃഷിരീതിയുമായി തുവ്വൂർ ഗവ. എൽ.പി സ്കൂൾ രംഗത്ത്. വെർട്ടിക്കൽ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. കൃഷിചെയ്യാൻ സ്ഥലവും വെള്ളവും കുറച്ചേ വേണ്ടൂ എന്നത് പ്രത്യേകതയാണ്. ഓണത്തിനുള്ള പച്ചക്കറി സ്കൂൾ അങ്കണത്തിൽതന്നെ ഉൽപാദിപ്പിക്കുമെന്ന് അധികൃതർ പറയുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജോസ് കുട്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് സുകുമാരൻ, വേണുഗോപാൽ, ദിനേശൻ, ഉമർ എന്നിവർ സംസാരിച്ചു. ഫോട്ടോ തുവ്വൂർ ജി.എൽ.പി സ്കൂളിൽ വെർട്ടിക്കൽ കൃഷി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.