ചുഴലിക്കാറ്റിൽ നടുങ്ങി വള്ളിക്കുന്നും പെരുവള്ളൂരും; നിരവധി വീടുകൾക്ക് നാശം

attn clt വള്ളിക്കുന്ന്: ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വള്ളിക്കുന്ന്, പെരുവള്ളൂർ ഗ്രാമപഞ്ചായത്തുകളിൽ വ്യാപക നാശം. വള്ളിക്കുന്ന് പഞ്ചായത്തിൽ അരിയല്ലൂർ വില്ലേജിലെ കരുമരക്കാട്, മടവമ്പാടം, മാതാപുഴ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയത്. കുറച്ച് സമയം മാത്രം ആഞ്ഞുവീശിയ കാറ്റിൽ 25ഓളം വീടുകൾ മരം വീണ് ഭാഗികമായി തകർന്നു. ചെറുതും വലുതുമായ മരങ്ങളും തെങ്ങുകളും കടപുഴകിയും പൊട്ടിയും വീണു. നിരവധി ഭാഗങ്ങളിൽ വൈദ്യുതികാലുകളും ലൈനുകളും തകർന്നു. ആരും പുറത്തില്ലാത്ത സമയമായതിനാൽ വൻദുരന്തമാണ് ഒഴിവായത്. പാല, തേക്ക്, തെങ്ങുകൾ, പ്ലാവ് എന്നിവ ഉൾപ്പെടെയുള്ള കൂറ്റൻ മരങ്ങൾ കടപുഴകി. തെങ്ങ്, പ്ലാവ്, കവുങ് എന്നിവ വീണാണ് പുഴക്കൽ ചന്ദ്രശേഖര​െൻറ വീടിന് നാശം സംഭവിച്ചത്. സമീപവാസികളായ പുഴക്കൽ അയ്യപ്പൻ, കുമ്മിണിവീട്ടിൽ മോഹനൻ, കുമ്മിണിവീട്ടിൽ ജനാർദനൻ, കുമ്മിണിവീട്ടിൽ സുരേന്ദ്രൻ, പൈനാട്ട് അബ്ദുറഹ്മാൻ തുടങ്ങിയവരുടെതുൾപ്പെടെ 25ഓളം വീടുകളാണ് തകർന്നത്. പെരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ 14, 15, 16 വാർഡുകളിലാണ് വ്യാപക നാശമുണ്ടായത്. നാല് വീടുകൾ പൂർണമായും ഇരുപതോളം വീടുകൾ ഭാഗികമായും തകർന്നു. നിരവധി മരങ്ങളും വീണു. പത്തോളം വൈദ്യുതി കാലുകൾ നിലംപൊത്തി. പ്രദേശത്തെ വൈദ്യുതിബന്ധം പൂർണമായി നിലച്ചു. പല റോഡുകളിലും ഗതാഗതതടസ്സമുണ്ടായി. കൂമണ്ണ വലിയപറമ്പിലാണ് കൂടുതൽ നാശനഷ്ടം. നമ്പംകുന്നത്ത് അബ്ദുറഹ്മാൻ, കഴുങ്ങുംതോട്ടത്തിൽ സൈനബ എന്നിവരുടെ വീടുകളുടെ മേൽക്കൂരയാണ് പൂർണമായും തകർന്നത്. ആർക്കും കാര്യമായ പരിക്കില്ല. കെ.എസ്.ഇ.ബിക്ക് വള്ളിക്കുന്നിൽ മാത്രം രണ്ട് ലക്ഷത്തി​െൻറ നഷ്ടമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.