ബസ്​ തട്ടി വഴിയാത്രക്കാരന് പരിക്ക്

മലപ്പുറം: മേൽമുറി മുട്ടിപ്പടിയിൽ റോഡ് മുറിച്ചുകടക്കവെ സ്വകാര്യബസ് തട്ടി യുവാവിന് പരിക്കേറ്റു. ബസ് ദേഹത്തു തട്ടിയയാൾ റോഡിൽ വീണത് കണ്ട് ൈഡ്രവർ വണ്ടി നിർത്തി ഓടി രക്ഷപ്പെട്ടു. നട്ടെല്ലിന് പരിക്കേറ്റ യുവാവിനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപെട്ടത്. ബസ് സർവിസ് തുടർന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.