സ്കൂൾ സ്​റ്റോപ്പിൽ ബസുകൾ നിർത്തുന്നില്ലെന്ന്​ പരാതി

പൂടുർ: -സ്കൂൾ സ്റ്റോപ്പിൽ നിർത്തുന്നതിനു പകരം രണ്ട് കിലോമീറ്റർ അകലെ നിർത്തി വിദ്യാർഥികളെ ബസുകാർ ദ്രോഹിക്കുന്നതായി പരാതി. പാലക്കാട് റൂട്ടിൽ പുളിയപറമ്പ് സ്കൂൾ സ്റ്റോപ്പിൽ നിർത്താനാണ് റൂട്ടു ബസുകാർക്ക് മടി. കോട്ടായി ഭാഗത്തുനിന്നും കയറിയ വിദ്യാർഥികളെ സ്കൂൾ സ്റ്റോപ്പ് എത്തും മുമ്പെ പൂടൂർ സ്റ്റോപ്പിൽ ഇറക്കി വിടാറാണ് പതിവെന്നും സ്കൂൾ സ്റ്റോപ്പിൽ നിർത്തില്ലെന്ന് പറഞ്ഞ് ചില ബസുകാർ വിദ്യാർഥികളെ പൂടൂർ സ്റ്റോപ്പിൽ ഇറങ്ങാൻ നിർബന്ധിക്കുന്നത് പതിവാണെന്നും പരാതിയുണ്ട്. പൂടുർ സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിലെത്താൻ വയൽ വരമ്പുകൾ താണ്ടണം. ചേറിൽ വീണ് ചെളി പുരണ്ടാണ് പലപ്പോഴും വിദ്യാർഥികൾ സ്കൂളിൽ എത്താറുള്ളത്. പുളിയപ്പറമ്പ് സ്കൂൾ സ്റ്റോപ്പിൽ നിർത്താത്ത ബസുകാർക്കെതിരെ നടപടിയെടുക്കണമെന്നും സ്കൂൾ സമയങ്ങളിൽ പൊലീസി​െൻറ സേവനം ലഭ്യമാക്കണമെന്നും രക്ഷിതാക്കളും വിദ്യാർഥികളും ആവശ്യപ്പെട്ടു. 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപനം ആഗസ്റ്റ് 15ന് പാലക്കാട്: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തിയതിന് ശേഷം ബന്ധപ്പെട്ട മന്ത്രിമാര്‍ 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപനം നടത്തുമെന്ന് മന്ത്രി എ.കെ. ബാലന്‍. എം.പിമാരും എം.എല്‍.എമാരും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും. ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെ. ബാബു എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി, ജില്ല കലക്ടര്‍ പി. മേരിക്കുട്ടി, എ.ഡി.എം. എസ്. വിജയന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവർ സംബന്ധിച്ചു. സംസ്ഥാനത്ത് പുതിയ തൊഴില്‍നയം രൂപവത്കരിക്കും --മന്ത്രി പാലക്കാട്: തൊഴിലാളികളുടെ ശേഷി പരമാവധി ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് പുതിയ തൊഴില്‍നയം രൂപവത്കരിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള ആനുകൂല്യ വിതരണമേള ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. ജോസ് അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ പെന്‍ഷന്‍ ആനുകൂല്യം വിതരണം ചെയ്തു. നഗരസഭ അംഗം രാജേശ്വരി ജയപ്രകാശ്, തൊഴിലാളി സംഘടന പ്രതിനിധികളായ ടി.കെ. അച്യുതന്‍, ചിങ്ങനൂര്‍ മനോജ്, എന്‍.ജി. മുരളീധരന്‍ നായര്‍, സലീം തെന്നിലാപുരം, എം.എം. ഹമീദ്, എ. രാമചന്ദ്രന്‍, ആര്‍. രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. ((((((photo)))))
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.