പെരുവെമ്പില്‍ ആയുര്‍വേദ ഔഷധവണ്ടി പര്യടനം നടത്തും

പാലക്കാട്: പെരുവെമ്പ് ഗ്രാമപഞ്ചായത്തില്‍ രോഗ പ്രതിരോധ ഔഷധ വിതരണത്തിനായി ഔഷധ വണ്ടി പര്യടനം നടത്തും. ജൂലൈ 22, 23 തീയതികളില്‍ ഗ്രാമപഞ്ചായത്തിലെ 30 കേന്ദ്രങ്ങളിലൂടെയാണ് പര്യടനം. പെരുവെമ്പ് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയന്തി വിജയ​െൻറ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും പകര്‍ച്ചവ്യാധികളും മറ്റ് രോഗങ്ങളും വരാതിരിക്കാനുള്ള ഔഷധങ്ങളും രോഗാണുക്കളെയും കൊതുകിനെയും അകറ്റാനുള്ള ധൂമചൂര്‍ണവും വാഹനത്തിലുണ്ടാവും. എൽ.െഎ.സി ഏജൻറുമാർ ധർണ നടത്തി പാലക്കാട്: എൽ.െഎ.സി പ്രീമിയത്തിന്മേലുള്ള ജി.എസ്.ടി പിൻവലിക്കുക, ഏജൻറുമാർക്ക് ക്ഷേമനിധി പ്രോവിഡൻറ് ഫണ്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.െഎ.സി ഏജൻറ്സ് ഫെഡറേഷൻ എൽ.െഎ.സി ഒാഫിസുകൾക്ക് മുന്നിൽ ധർണ നടത്തി. പാലക്കാട് ബ്രാഞ്ച് ഒന്നിൽ എ. രാധാകൃഷ്ണനും ആലത്തൂർ ബ്രാഞ്ചിൽ കെ.സി. വിൻസൻറ് പ്രതാപും പാലക്കാട് നമ്പർ രണ്ടിൽ എൻ. രാമകൃഷ്ണനും ചിറ്റൂർ ബ്രാഞ്ചിൽ വി. ശശി, ഒറ്റപ്പാലം എ. മുരളീധരൻ എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു. വിവിധ ബ്രാഞ്ചുകളിൽ സംഘടന നേതാക്കളായ കെ.ജി. ഷാജഹാൻ, പി.വി. വിജയകുമാർ, അവൂക്ക, സന്തോഷ് കുമാർ, ടി.വി. മധുസൂദനൻ, ആർ.പി. ജയദേവൻ, ജോയ് ഫിലിപ്പ്സ്, ബേബി വർഗീസ്, രാജൻ, മോഹനൻ, കോയ, മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.