നാട്​ വിതുമ്പി; ഇരട്ടക്കുട്ടികളുടെ അമ്മക്ക്​​ ശാന്തിതീരത്ത്​ വിടയേകി

ഷൊർണൂർ: പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം വൻ ജനാവലിയുടെ വിതുമ്പലിനെ സാക്ഷിയേകി ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു. കുളപ്പുള്ളി ഗുരുവായൂരപ്പൻ നഗറിൽ കല്ലുരുണ്ടിയിൽ ബിനീഷി​െൻറ ഭാര്യയും തൃശൂർ ദേശമംഗലം പട്ടുകുളങ്ങര ശ്രീധര​െൻറയും ബിന്ദുവി​െൻറയും മകളുമായ ശ്രീഷ (21) ആണ് തിങ്കളാഴ്ച വൈകീട്ട് മരിച്ചത്. ഒരു വർഷം മുമ്പ് വിവാഹിതയായ ശ്രീഷ എട്ട് മാസം ഗർഭിണിയായിരുന്നു. പത്ത് ദിവസം മുമ്പ് പനി ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീഷയെ കഴിഞ്ഞ ഞായറാഴ്ച തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെവെച്ചാണ് മഞ്ഞപ്പിത്തമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരുന്ന യുവതിയുടെ കുട്ടികളെ പനിയും മഞ്ഞപ്പിത്തവും ബാധിക്കാതിരിക്കാൻ ഉച്ചയോടെ സിസേറിയൻ നടത്തി. പുറത്തെടുത്ത രണ്ടാൺകുട്ടികൾ ഇപ്പോൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഇൻക്യുബിലേറ്ററിലാണ്. കുട്ടികളെ കാണാൻ പോലുമാകാതെ ശ്രീഷ തിങ്കളാഴ്ച വൈകീട്ട് മരിക്കുകയായിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ബിനീഷ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ വീട്ടിലെത്തിയ ശേഷമാണ് മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയത്. പ്ലസ്ടു വിദ്യാർഥിയായ ശ്രീരാഗ് ഏക സഹോദരനാണ്. ശ്രീഷയുടെ പടം ഇ മെയിലിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.