രാമപുരത്ത് വീണ്ടും ബസപകടം; ദേശീയ പാതയിൽ ഗതാഗതം മുടങ്ങി

മങ്കട: രാമപുരം ജെംസ് േകാളജ് പടിയിൽ ബസുകൾ കൂട്ടിയിടിച്ച് വീണ്ടും അപകടം. പെരിന്തൽമണ്ണയിലെ സ്വകാര്യ സ്കൂൾ ബസി​െൻറ പിൻഭാഗത്ത് എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. കോഴിക്കോട്ടേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. രണ്ടാഴ്ചക്കിടെ രണ്ടാമത്തെ അപകടമാണിത്. ഇടിയുടെ ആഘാതത്തിൽ തെന്നി നീങ്ങിയ സ്കൂൾ ബസ് തട്ടി വൈദ്യുതികാൽ ഒടിഞ്ഞു തൂങ്ങി. വൈദ്യുതി ലൈൻ ബസിൽ തട്ടി ഷോക്കേറ്റതോടെ ക്ഷുഭിതരായ ജനക്കൂട്ടം ബസിന് കേടുപാടുകൾ വരുത്തി. ആർക്കും സാരമായ പരിക്കില്ല. ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം മുടങ്ങി. ദേശീയപാതയിൽ നിന്ന് കോളജ് റോഡിലേക്ക് പോവുകയും വരികയും ചെയ്യുന്ന വാഹനങ്ങൾക്ക് എതിരെ വരുന്ന വാഹനങ്ങളെ ശ്രദ്ധയിൽ പെടാത്ത അവസ്ഥയുണ്ട്. നേരിയ കയറ്റവും വളവുമാണ് കാരണം. രാമപുരം കോളജ് പടിയിൽ അപകടത്തിൽപ്പെട്ട ബസുകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.