ടിപ്പര്‍ ലോറി ഓട്ടോയിലിടിച്ച്​ അഞ്ചു​പേർക്ക്​ പരിക്ക്

വേങ്ങര: ഇറക്കം ഇറങ്ങുകയായിരുന്ന ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് നാല് വിദ്യാർഥികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ അരീക്കന്‍ അബ്ദുല്‍ ലത്തീഫ് (49), കുറ്റൂര്‍ നോര്‍ത്ത് എം.എച്ച്.എം.എല്‍.പി സ്കൂള്‍ വിദ്യാർഥികളായ ഫാത്തിമ നജ്വ (എട്ട്), ഫാത്തിമ റീഹ (ആറ്), ഫാത്തിമ റന (അഞ്ച്) എന്നിവര്‍ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കക്കാടംപുറം-കുറ്റൂര്‍ നോര്‍ത്ത് റോഡില്‍ മാപ്പിളക്കാട് ഇടവഴി റോഡിൽ ചൊവ്വാഴ്ച രാവിലെ ഒമ്പേതാടെയാണ് അപകടം. മെറ്റല്‍ കയറ്റിവരികയായിരുന്ന പിക്അപ് ലോറി സ്കൂള്‍ വിദ്യാർഥികളുമായി പുറപ്പെട്ട ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. തൊട്ടടുത്ത വീടി​െൻറ മുറ്റത്തേക്കാണ് ഓട്ടോ മറിഞ്ഞത്. പടം; ടിപ്പർ ലോറിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.