തെരുവിൽ അന്തിയുറങ്ങുന്നവരെ തേടി പൊന്നാനി നഗരസഭ

പൊന്നാനി: പാതയോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന ഭവനരഹിതരെ കണ്ടെത്തി പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ പൊന്നാനി നഗരസഭയിൽ രാത്രികാല സർവേക്ക് തുടക്കമായി. കേന്ദ്ര സർക്കാറി​െൻറ ദേശീയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം) പദ്ധതിക്ക്‌ കീഴിലാണ് പാർപ്പിട സമുച്ചയം നിർമിക്കുക. സർവേ നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ്‌കുഞ്ഞി ഉദ്ഘാടനം ചെയ്തു. എൻ.യു.എൽ.എം മാനേജർ സുബൈറുൽ അവാൻ പദ്ധതി വിശദീകരിച്ചു. സിറ്റി പ്രോജക്ട്‌ ഓഫിസർ വി.പി. സക്കീർ ഹുസൈൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ മോഹനൻ തുടങ്ങിയവർ സർവേക്ക് നേതൃത്വം നൽകി. ജുലൈ 30നകം ജില്ലയിലെ മുഴുവൻ നഗരസഭകളിലും സർവേ പൂർത്തിയാക്കാനാണ്‌ നിർദേശം. നഗരസഭയുടെ കീഴിൽ ഭൂമിയുടെ ലഭ്യതയനുസരിച്ചാവും പാർപ്പിട നിർമാണത്തിന്‌ സർക്കാർ ഫണ്ട്‌ അനുവദിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.