പണമടച്ചവരോട്​ ഗ്യാസ്​ ഏജൻസി വീണ്ടും പണം ആവശ്യപ്പെടുന്നതായി പരാതി

കൊണ്ടോട്ടി: ഒാൺലൈനിൽ പണമടച്ച ഉപഭോക്താക്കളോട് ഗ്യാസ് ഏജൻസി വീണ്ടും പണം ആവശ്യപ്പെടുന്നതായി പരാതി. എടവണ്ണപ്പാറയിലെ ഗ്രേസ് ഇൻഡേൻ സർവിസിനെതിരെയാണ് ഉപഭോക്താക്കളുടെ പരാതി. കഴിഞ്ഞ മേയ് 17ന് ഒാൺലൈനിൽ പണമടച്ച് ഗ്യാസ് ബുക്ക് ചെയ്ത ഉപഭോക്താവിന് ഏജൻസി സിലിണ്ടർ നൽകിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ടു. ഒാൺലൈനിൽ പണം അടച്ചതി​െൻറ റഫറൻസ് നമ്പർ അടക്കം നൽകിയിട്ടും നേരിട്ട് പണം അടക്കണമെന്നുമാണ് ഏജൻസി മാനേജർ പറഞ്ഞത്. പണം ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെയാണ് ഏജൻസിക്കെതിരെ ഉപഭോക്താക്കൾ െഎ.ഒ.സി ജനറൽ മാനേജർക്ക് പരാതി നൽകിയത്. അഞ്ച് കിലോമീറ്റർ പരിധിയിൽ സർവിസ് ചാർജ് ഇൗടാക്കാൻ പാടില്ലെന്നിരിക്കെ, ഉപഭോക്താക്കളിൽനിന്ന് 30 രൂപ ഏജൻസി അധികവില ഇൗടാക്കുന്നതായി പരാതിയുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. അേതസമയം, ഒാൺലൈൻ വഴി പണമടക്കുേമ്പാൾ തങ്ങളുടെ അക്കൗണ്ടിൽ ലഭിക്കുന്നില്ലെന്നാണ് ഏജൻസി അധികൃതർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.