ജില്ല പഞ്ചായത്തിനോട് തദ്ദേശമന്ത്രിക്ക് ശത്രുത ^മുസ്​ലിം ലീഗ്​ ​െമംബർമാർ

ജില്ല പഞ്ചായത്തിനോട് തദ്ദേശമന്ത്രിക്ക് ശത്രുത -മുസ്ലിം ലീഗ് െമംബർമാർ മലപ്പുറം: ജില്ല പഞ്ചായത്ത് ഭരണസമിതിയോട് ശത്രുതാപരമായ സമീപനം സ്വീകരിക്കുകയും കിഡ്നി പേഷ്യൻസ് വെൽെഫയർ സൊസൈറ്റിക്കെതിരെ അപവാദ പ്രചാരണം അഴിച്ചുവിടുകയും ചെയ്ത തദ്ദേശഭരണ മന്ത്രിയുടെ നിലപാടിൽ ജില്ല പഞ്ചായത്ത് മുസ്ലിം ലീഗ് പാർലമ​െൻററി പാർട്ടി യോഗം പ്രതിഷേധിച്ചു. കിഡ്നി വെൽെഫയർ സൊസൈറ്റിക്കെതിരെ പദവിക്ക് പോലും നിരക്കാത്ത പരാമർശങ്ങളാണ് മന്ത്രി നടത്തിയത്. 14 ജില്ല പഞ്ചായത്തുകളുടെയും ഓഡിറ്റുകൾ പരിശോധിച്ചാൽ അപാകത കണ്ടെത്താത്ത ഒരു റിപ്പോർട്ട് പോലുമുണ്ടാവില്ല. ഒന്നര വർഷത്തോളമായി സെക്രട്ടറിയില്ലാത്ത ജില്ല പഞ്ചായത്തിൽ നിയമനം നീട്ടിക്കൊണ്ടുപോകുന്നതിൽ നിക്ഷിപ്ത താൽപര്യമാണുള്ളത്. ഇൗ നിലപാട് തുടർന്നാൽ ജില്ല പഞ്ചായത്ത് അംഗങ്ങൾക്ക് മന്ത്രിയുടെ വസതിയിലേക്ക് സമരവുമായി പോവേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചാത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, വെട്ടം ആലിക്കോയ, ഇസ്മായിൽ മുത്തേടം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കൽ, കെ.പി. ഹാജറുമ്മ, ഹനീഫ പുതുപറമ്പ്, എം.ടി. സലീന, എം.കെ. റഫീഖ, വി.പി. സുലൈഖ, സറീന ഹസീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.