പരിസ്​ഥിതി ചലച്ചിേത്രാത്സവത്തിന് തുടക്കം

തിരൂർ: മലയാള സർവകലാശാല പരിസ്ഥിതി പഠനവിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന പരിസ്ഥിതി ചലച്ചിേത്രാത്സവം പ്രഫ. മധു ഇറവങ്കര ഉദ്ഘാടനം ചെയ്തു. പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചിത്രമായി പുനർജനി പ്രദർശിപ്പിച്ചു. വ്യാഴാഴ്ച സമാപന സമ്മേളനത്തിൽ സംവിധായകൻ എം.എ. റഹ്മാൻ മുഖ്യാതിഥിയാകും. Tir w7 photo tirw university: മലയാള സർവകലാശാലയിൽ പരിസ്ഥിതി ചലച്ചിത്രോത്സവം പ്രഫ. മധു ഇറവങ്കര ഉദ്ഘാടനം ചെയ്യുന്നു ഹോമിയോ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും വളാഞ്ചേരി: നഗരസഭയിലെ മുക്കിലപ്പീടിക, പൈങ്കണ്ണൂര്‍, നിരപ്പ് വാര്‍ഡുകള്‍ സംയുക്തമായി പനി ബോധവത്കരണ ക്യാമ്പും ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും നടത്തി. നിരപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് നഗരസഭ പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുൽ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കൗൺസിലർ യു. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി.പി. ഹരിദാസന്‍ സ്വാഗതവും തങ്കമണി നന്ദിയും പറഞ്ഞു. ഡോ. ബിന്ദു, ഡോ. മിഷൽ എന്നിവര്‍ നേതൃത്വം നൽകി. 200ഓളം പേർക്ക് ക്യാമ്പിൽ ചികിത്സ നൽകി. 1500 പേര്‍ക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.