'എലക്വൻസ്‌ ^2017'ന് തുടക്കം

'എലക്വൻസ്‌ -2017'ന് തുടക്കം കോട്ടക്കൽ: ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ യു.പി വിഭാഗം കുട്ടികളുടെ വ്യത്യസ്ത ഭാഷകളിലെ ആശയവിനിമയ ശേഷി വർധിപ്പിക്കൽ ലക്ഷ്യമാക്കി 'എലക്വൻസ്‌ -2017' ആരംഭിച്ചു. ഒരു വർഷം നീളുന്നതാണ് പദ്ധതി. നഗരസഭ ചെയർമാൻ കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. ഡോ. സന്തോഷ് വള്ളിക്കാട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.വി. ലത സ്വാഗതം പറഞ്ഞു. അധ്യാപകരായ പി.വി. സ്മിത, സമീർ ബാബു, മുജീബ് റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ ക്യാമ്പിൽ അനിൽ ടോമി മാത്യു, പ്രവീൺ എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.