ഐ.ഒ.സി പ്ലാൻറിലേക്ക് മാര്‍ച്ച്

തേഞ്ഞിപ്പലം: ഇന്ത്യന്‍ ഓയില്‍ കോർപറേഷ‍​െൻറ ചേളാരി പ്ലാൻറിലേക്ക് എ.ഐ.ടി.യുസി പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഐ.ഒ.സി കരാറുകാരന്‍ തൊഴിലാളി വിരുദ്ധനിലപാടുകള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി അനുശാസിച്ച തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും കരാര്‍ തൊഴിലാളികളുടെ വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിക്കണമെന്നും കെ.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. അഹമ്മദ് ഹസന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി വി. വിജയൻ, കെ.പി. ബാലകൃഷ്ണന്‍, ലെനിന്‍ ദാസ്, എന്‍. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.