യാത്രയയപ്പ് നല്‍കി

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സര്‍വിസില്‍നിന്ന് വിരമിക്കുന്ന അസിസ്റ്റൻറ് രജിസ്ട്രാര്‍മാരായ പ്രേമവല്ലി, ആലീസ് പി. ജോണ്‍, സെക് ഷന്‍ ഓഫിസര്‍ അംബിക അമ്മാള്‍ എന്നിവര്‍ക്ക് യൂനിവേഴ്‌സിറ്റി വനിത വെല്‍ഫെയര്‍ സൊസൈറ്റിയുടെയും ആര്‍ട്ടേഷ്യ വുമണ്‍സ് ക്ലബ്ബി​െൻറയും ആഭിമുഖ്യത്തില്‍ . ഇന്ദിരാഭായ് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സുഗന്ധി, സഫിയ, ഷംന സൂപ്പി തുടങ്ങിയവര്‍ സംസാരിച്ചു. mt mm പ്രതീക്ഷ ഡേ കെയര്‍ സ​െൻററിന് ശിലയിട്ടു തേഞ്ഞിപ്പലം: ശാരീരിക-, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ജില്ല പഞ്ചായത്ത് അനുവദിച്ച 'പ്രതീക്ഷ' ഡേ കെയര്‍ സ​െൻററി‍​െൻറ ശിലാസ്ഥാപനം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസ് ഗവ. എല്‍.പി സ്കൂളില്‍ ജില്ല പഞ്ചായത്തംഗം എ.കെ. അബ്ദുറഹ്മാന്‍ നിർവഹിച്ചു. 18 വയസ്സിന് താഴെയുള്ള ഭിന്നശേഷിക്കാരായ തേഞ്ഞിപ്പലം പഞ്ചായത്തിലെ കുട്ടികള്‍ക്കായി ഫിസിയോതെറാപ്പി യൂനിറ്റ്, അമ്മമാര്‍ക്ക് തൊഴില്‍ പരിശീലന സംവിധാനങ്ങള്‍ എന്നിവയുൾപ്പെടുന്നതാണ് പദ്ധതി. ജില്ലയിലെ 27-ാമത്തെ ഡേ കെയര്‍ സ​െൻററാണിത്. തേഞ്ഞിപ്പലം പഞ്ചായത്തിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. 10 ലക്ഷം രൂപയാണ് ജില്ല പഞ്ചായത്ത് ആദ്യഘട്ടത്തില്‍ അനുവദിച്ചത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ്, ബ്ലോക്ക് പഞ്ചായത്തംഗം എം. വിജയന്‍, സ്ഥിരം സമിതി അധ്യക്ഷ ആശാലത, വാര്‍ഡ് അംഗം പി. അരുണ, പി.ടി.എ പ്രസിഡൻറ് വി. ഉണ്ണികൃഷ്ണന്‍, എസ്.എം.സി ചെയര്‍മാന്‍ എ.പി. അബ്ദുല്‍ കരീം, പ്രധാനാധ്യാപകന്‍ മുഹമ്മദ് സാലിം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.