വള്ളിക്കുന്നിൽ നാശംവിതച്ച് ചുഴലിക്കാറ്റ്

വള്ളിക്കുന്ന്: മഴയോടൊപ്പമെത്തിയ ശക്തമായ ചുഴലിക്കാറ്റിൽ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മരങ്ങൾ കടപുഴകിയും വൈദ്യുതിത്തൂണുകളും ലൈനുകളും തകർന്നും വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ശക്തമായ കാറ്റ് വീശിയത്. മരങ്ങൾ വീണ് വള്ളിക്കുന്ന്, ചേളാരി വൈദ്യുത സെക്ഷനുകളിലെ നിരവധി വൈദ്യുതിത്തൂണുകളും ലൈനുകളും തകർന്നു. നിരവധി തൂണുകൾ ചരിഞ്ഞിട്ടുണ്ട്. പലയിടത്തും തലനാരിഴക്കാണ് അപകടങ്ങൾ ഒഴിവായത്‌. നിരവധി വീടുകൾക്ക് മുകളിലും മരങ്ങൾ വീണു. ചേലേമ്പ്ര: ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിരവധി മരങ്ങൾ കടപുഴകി വീണു. പുല്ലിപ്പറമ്പിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ എടപ്പരത്തി നാരായണൻ, കെ. കിഷോർ, കെ. വേലായുധൻ, വിനോദ് എന്നിവരുടെ പറമ്പുകളിലുള്ള മരങ്ങൾ കടപുഴകി വീണു. സംഭവസ്ഥലങ്ങൾ വാർഡ് അംഗം അസീസ് പാറയിൽ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.