വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ പനി ക്ലിനിക് തുടങ്ങി

വേങ്ങര: മഴക്കാല രോഗങ്ങളോടൊപ്പം പകർച്ചപ്പനിയും വ്യാപകമായതോടെ വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മുഴുസമയ സേവനം ലഭ്യമാക്കാൻ താൽക്കാലിക സംവിധാനങ്ങൾ നിലവിൽ വന്നതായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ആശുപത്രിയിൽ പനി ക്ലിനിക് സജ്ജമാക്കിയതിനാൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് ഒരു പരിധി വരെ പരിഹാരമാവും. ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ആറു വരെ പ്രവർത്തിക്കുന്ന പനി ക്ലിനിക്കിൽ ഒരു ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ എന്നിവരുടെ സേവനം ലഭ്യമാവും. ലഭ്യമാവുന്ന മുറക്ക് ഒരു ഡോക്ടറെ കൂടി നിയമിക്കാൻ കഴിയുമെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ട്. അധിക സ്റ്റാഫിനെ നിയമിച്ച് ആശുപത്രിയിലെ ഒ.പി സംവിധാനം പുനഃക്രമീകരിച്ചതി​െൻറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസ്ലു നിർവഹിച്ചു. ചടങ്ങിൽ ബുഷ്‌റ മജീദ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. അജിത് ഖാൻ, കെ. ബാബു, എ.കെ. മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.