'സഹായധനം തടഞ്ഞുവെച്ച നടപടി പിൻവലിക്കണം'

തിരൂരങ്ങാടി: കിഡ്‌നി രോഗികൾക്ക് അനുവദിച്ചിരുന്ന സഹായധനം തടഞ്ഞുവെച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ആർ.എസ്.പി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പകർച്ച വ്യാധികൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം എ.എം. സാലി ഉദ്ഘാടനം ചെയ്തു. പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വെന്നിയൂർ മുഹമ്മദ് കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. വാസുദേവൻ, സിദ്ദീഖ് പനക്കൽ, കെ.എച്ച്. അബു, സി.പി. സെയ്ത്, എൻ. ഗണേശൻ, സൈഫു പാലക്കൽ, പി. മുഹമ്മദ് ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. ഡോക്ടറെ നിയമിക്കുന്നു തിരൂരങ്ങാടി: മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക ഒഴിവിലേക്ക്് ഡോക്ടറെ നിയമിക്കുന്നു. അപേക്ഷകൾ 21നകം ഗ്രാമപഞ്ചായത്ത് ഓഫിസിൽ നൽകണം. തിരൂരങ്ങാടി: തെന്നല ഗ്രാമപഞ്ചായത്തിനു കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കുന്നു. അപേക്ഷകൾ 20 നകം സെക്രട്ടറി, തെന്നല ഗ്രാമപഞ്ചായത്ത്, കോഴിച്ചെന, വാളക്കുളം പി.ഒ എന്ന വിലാസത്തിൽ അയക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.