നഗരത്തില്‍ അലഞ്ഞുനടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടും

നിലമ്പൂര്‍: നഗരസഭ പരിധിയില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടുമെന്ന് നഗരസഭ. കാലികൾ യാത്രക്കാർക്കും മറ്റും ഭീഷണിയായ സാഹചര‍്യത്തിലാണ് നഗരസഭ കൗൺസിൽ തീരുമാനം കൈക്കൊണ്ടത്. പിടിച്ചുകെട്ടുന്ന കാലികളുടെ ഉടമകളില്‍നിന്ന് പിഴ ഈടാക്കുന്നതുൾെപ്പടെയുള്ള നടപടി കര്‍ശനമാക്കുമെന്ന് നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥ് അറിയിച്ചു. ഒരു മാസം മുമ്പ് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോഴും കാലികൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നടപടി കർശനമാക്കുന്നത്. വരും ദിവസങ്ങളില്‍ മുന്നറിയിപ്പില്ലാതെ കന്നുകാലികളെ പിടിച്ചുകെട്ടാനാണ് നഗരസഭ തീരുമാനം. മുമ്പ് വെളിയംതോട് ഭാഗത്ത് കെ.എൻ.ജി റോഡിൽ പശുവിനെ ഇടിച്ച് മറിഞ്ഞ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൗൺസിൽ യോഗത്തില്‍ വന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് അലഞ്ഞുനടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടാനും ഉടമസ്ഥരില്‍നിന്ന് പിഴ ഈടാക്കാനും തീരുമാനമെടുത്തത്. നഗരസഭയുടെ കീഴിൽ മുതുകാെട്ട സ്ഥലത്താണ് കാലികളെ പിടിച്ചുകെട്ടുക. ഉടമസ്ഥന്മാരില്ലാത്ത കാലികളെ ലേലം ചെയ്തു വിൽക്കാനും തീരുമാനമുണ്ട്. അധ്യാപക നിയമനം നിലമ്പൂര്‍: അമല്‍ കോളജില്‍ സൈക്കോളജി, സുവോളജി (ഫിസിയോളജി), വിഷയങ്ങളില്‍ െഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ‍്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 20ന് രാവിലെ 11ന് കോളജില്‍ ഇൻറര്‍വ്യൂവിന് ഹാജരാവണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 04931 207055, 9447255581.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.