വ്യാജരേഖ സമർപ്പിച്ച്​ പൊലീസിൽ ജോലി: പ്രതി കീഴടങ്ങണമെന്ന്​ ഹൈകോടതി

വ്യാജരേഖ സമർപ്പിച്ച് പൊലീസിൽ ജോലി: പ്രതി കീഴടങ്ങണമെന്ന് ഹൈകോടതി കൊച്ചി: വ്യാജരേഖയുണ്ടാക്കി ജോലി നേടുകയും സഹോദരങ്ങൾക്കും ഇതേ മാർഗത്തിൽ ജോലി സമ്പാദിച്ച് നൽകുകയും ചെയ്ത കേസിൽ പ്രതിയായ പൊലീസ് ൈഡ്രവർ കീഴടങ്ങണമെന്ന് ഹൈകോടതി. തിരുവനന്തപുരം പുളിമൂട് സ്വദേശി രാജേഷ്കുമാർ നൽകിയ മുൻകൂർ ജാമ്യഹരജി തള്ളിയാണ് സിംഗിൾ ബെഞ്ചി​െൻറ ഉത്തരവ്. ജൂലൈ 21ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാനാണ് നിർദേശം. ദേശീയ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ കേരളത്തെ പ്രതിനിധാനം ചെയ്തതി​െൻറ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ജോലി സമ്പാദിെച്ചന്നാണ് ഇയാൾക്കെതിരായ കേസ്. 2003 ആഗസ്റ്റ് 19 മുതൽ ഹരിയാനയിൽ നടന്ന 41ാമത് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ പെങ്കടുത്തതി​െൻറ സർട്ടിഫിക്കറ്റ് എംപ്ലോയ്മ​െൻറ് എക്സ്േചഞ്ചിൽ സമർപ്പിച്ചിരുന്നു. 2005 േമയ് ഒമ്പതിനാണ് സർട്ടിഫിക്കറ്റ് ചേർത്തത്. തുടർന്ന് 2007ൽ അർഹനായ സുനിൽകുമാർ എന്നയാളെ മറികടന്ന് സ്പോർട്സ് േക്വാട്ടയിൽ പൊലീസിൽ ജോലി സമ്പാദിക്കുകയായിരുന്നു. പിന്നീട് സഹോദരന്മാരായ സുരേഷ്കുമാർ, കൃഷ്ണകുമാർ, ആനന്ദകുമാർ എന്നിവർക്കും സമാന രീതിയിൽ വ്യാജ സർട്ടിഫിക്കറ്റി​െൻറ അടിസ്ഥാനത്തിൽ പൊലീസിൽ ജോലി വാങ്ങി നൽകാൻ സഹായിച്ചു. എന്നാൽ, സുനിൽകുമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.