പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം: ധനസഹായം കിട്ടാക്കനി

കുലുക്കല്ലൂരിൽ പ്രഭാകര‍​െൻറ കുടുംബത്തിന് കിട്ടാനുള്ളത് നാലര ലക്ഷം രൂപ പട്ടാമ്പി: പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം ലഭിക്കേണ്ട ധനസഹായം കിട്ടാക്കനിയാവുന്നു. അതിക്രമത്തിനിരയാവുന്നവർക്ക് പട്ടികജാതി, വർഗ വികസന വകുപ്പാണ് ധനസഹായം നൽകുന്നത്. ജില്ല കലക്ടർ ചെയർമാനായിട്ടുള്ള ജില്ല വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി കഴിഞ്ഞ മേയ് മാസത്തിൽ പാസാക്കിയ ധനസഹായ൦ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് അതിക്രമത്തിനിരയായവർ പരാതിപ്പെടുന്നു. പൊലീസ് എഫ്.ഐ.ആറും തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റും ഇരകളുടെ പരിക്കും പരിഗണിച്ചാണ് ധനസഹായത്തിനുള്ള തുക തീരുമാനിക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ ചേർന്ന വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി കുലുക്കല്ലൂരിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രഭാകര‍​െൻറ കുടുംബത്തിന് 4,50,000 രൂപ ധനസഹായം അനുവദിച്ചിരുന്നു. ഈ തുക ഇതുവരെയും കുടുംബത്തിന് ലഭിച്ചിട്ടില്ല. ധനസഹായം അനുവദിച്ചിട്ടും യഥാസമയം അർഹരായവർക്ക് നൽകാത്തത് പ്രതിഷേധാർഹമാണെന്ന് കേരള ദലിത് ഫോറം ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു പ്രസിഡൻറ് ചോലയിൽ വേലായുധൻ അധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ മുതുതല, സി.കെ. വിജയൻ, പി. പ്രസാദ്, എം. കുഞ്ഞൻ, എൻ.പി. ബാലൻ, എം.പി. അനീഷ്, എം.പി. അഭിലാഷ്, സുബ്രഹ്മണ്യൻ, സി.പി. രവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.