അസൗകര്യത്തിൽ വലഞ്ഞ് പ്രഥമികാരോഗ്യകേന്ദ്രം

കൊല്ലങ്കോട്: മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുമ്പോൾ, അസൗകര്യത്തിൽ വലഞ്ഞ് രോഗികളും അധികൃതരും. രാവിലെ ആറ് മുതൽ ആരംഭിക്കുന്ന രോഗികളുടെ വരി രാത്രിവരെ നീളുന്ന അവസ്ഥയാണ്. ഒരു ഡോക്ടർ മാത്രമാണ് രോഗികളെ പരിശോധിക്കാനുള്ളത്. മതിയായ ജീവനക്കാരില്ലാത്തതിനാൽ രോഗികളെ കിടത്തി ചികിത്സിക്കാൻ സാധിക്കുന്നില്ല. ഡ്യൂട്ടി സമയം കഴിഞ്ഞാലും ഡോക്ടറുടെ ക്വാർട്ടേഴ്സുകളിലേക്ക് രോഗികൾ ചികിത്സ തേടിയെത്തുന്നതും പതിവായിട്ടുണ്ട്. പത്ത് വർഷങ്ങൾക്ക് മുമ്പ് കിടത്തി ചികിൽസ ഉണ്ടായിരുന്ന മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിലവിൽ രോഗികളുടെ എണ്ണം വർധിക്കുന്നതല്ലാതെ സൗകര്യം വർധിക്കുന്നില്ല. പഴയ സൗകര്യങ്ങളും ജീവനക്കാരുടെ കുറവുമാണ് ആശുപത്രിയുടെ പ്രവർത്തനത്തെ അവതാളത്തിലാക്കിയിരിക്കുന്നത്. ജില്ലയിൽ ഏറ്റവും വലിയ പഞ്ചായത്തായിട്ടും ആംബുലൻസ് അനുവദിക്കാത്തതിനാൽ കോളനികളിലെത്തിയുള്ള ആരോഗ്യപ്രവർത്തനങ്ങളും അവതാളത്തിലായിട്ടുണ്ട്. മൂന്ന് ഡോക്ടർമാരേയും അനുബന്ധ ജീവനക്കാരേയും നിയമിച്ച് മുതലമട സർക്കാർ ആശുപത്രിയുടെ പ്രവർത്തനം എല്ലാവർക്കും ലഭ്യമാക്കുന്ന തരത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വാഗത സംഘം രൂപവത്കരിച്ചു പാലക്കാട്: യു.ടി.യു.സി ലെനിനിസ്റ്റ് സംസ്ഥാന സമ്മേളനത്തി​െൻറ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം ആർ.എസ്.പി ലെനിനിസ്റ്റ്് സംസ്ഥാന സെക്രട്ടറി അഡ്വ. തേവലക്കര ബലദേവ് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ്് അഞ്ച്, ആറ് തീയതികളിലാണ് പാലക്കാട്ട് സമ്മേളനം നടക്കുക. ആർ. രാമകൃഷ്ണൻ ചെയർമാനും കെ. ശിവദാസ് സ്വാഗതസംഘം കൺവീനറുമാണ്. വനത്തിൽ അക്കേഷ്യ മരത്തൈ നടാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു കൊല്ലങ്കോട്: വനത്തിൽ നട്ടുപിടിപ്പിക്കാൻ അക്കേഷ്യ തൈകളുമായി എത്തിയ വാഹനത്തെ നാട്ടുകാർ തടഞ്ഞു. ചെമ്മണാമ്പതി വനമേഖലയിൽ നട്ടുപിടിപ്പിക്കുന്നതിനായി കൊല്ലങ്കോട് റേഞ്ച് വനം വകുപ്പ് അധികൃതർ മിനിലോറിയിൽ കൊണ്ടുവന്ന ആയിരം അക്കേഷ്യ തൈകളാണ് നട്ടുപിടിപ്പിക്കരുതെന്നാവശ്യപ്പെട്ട് നാട്ടുകാർ തടഞ്ഞത്. രണ്ടര മണിക്കൂറിലധികം വാഹനം തടഞ്ഞ നാട്ടുകാർ വാഹനം തിരിച്ചു പോയതിനു ശേഷമാണ് പിരിഞ്ഞു പോയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അക്കേഷ്യ വൃക്ഷങ്ങൾ വനസമ്പത്തിനെ ഇല്ലാതാക്കാൻ ഇടയാക്കുമെന്നതിനാലാണ് വാഹനം തടഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. ചെമ്മണാമ്പതി, ചപ്പക്കാട് എന്നീ വനമേഖലകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അക്കേഷ്യ തൈകൾ വെച്ചു പിടിപ്പിച്ചതിനാൽ പ്രദേശങ്ങളിലെ നീരുറവകൾ ഇല്ലാതായതായി ചപ്പക്കാട്ടിലെ കർഷകനായ സി.വൈ. ശൈഖ് മുസ്തഫ പറഞ്ഞു. എന്നാൽ, ചെമ്മണാമ്പതിയിൽ രണ്ടു വർഷത്തിനു മുമ്പ് നട്ടുപിടിപ്പിച്ച 12,000 അക്കേഷ്യ തൈകളിൽ ആയിരത്തോളം തൈകൾ നശിച്ചിരുന്നു. നശിച്ച തൈകൾക്കു പകരം വെച്ചു പിടിപ്പിക്കാനാണ് പുതിയ തൈകൾ കൊണ്ടുവന്നതെന്നും കൊല്ലങ്കോട് റേഞ്ച് ഓഫിസർ സതീശൻ പറഞ്ഞു. ചപ്പക്കാട്ടിലെ വനത്തിലും 8,000 അക്കേഷ്യതൈകൾ വനം വകുപ്പ് വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വനവത്കരണത്തി​െൻറ ഭാഗമായി അക്കേഷ്യ, യൂക്കാലി മരങ്ങൾ വെച്ചുപിടിപ്പിക്കരുതെന്ന് സർക്കാർ നിർദേശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.