ഭക്തിയുടെ നിറവിൽ രാമായണ മാസാചരണം തുടങ്ങി

തിരുനാവായ: ദുരിതങ്ങളും വിഘ്നങ്ങളുമകറ്റാൻ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ രാമായണ മാസാചരണത്തിന് തുടക്കമായി. ഹൈന്ദവ ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും രാമപാദസ്മരണയോടെ രാമായണ പാരായണം നടത്തുന്നതാണ് മുഖ്യ ചടങ്ങ്. ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾക്കു പുറമെ മഹാഗണപതിഹോമം, അധ്യാത്മരാമായണം (മൂലം) സപ്താഹയജ്ഞം, പ്രഭാഷണം, ഭഗവൽ സേവ, ത്രികാല പൂജ, നിറമാല, ലളിത സഹസ്രനാമജപം, ധാര, പുഷ്പാഞ്ജലികൾ, വാരം, യോഗീശ്വരപൂജ, മൃത്യുഞ്ജയഹോമം, ഉമാമഹേശ്വര പൂജ, പ്രദോഷപൂജ, ഔഷധസേവ, പ്രസാദ ഊട്ട്, ആനയൂട്ട് തുടങ്ങിയ വൈവിധ്യമാർന്ന ചടങ്ങുകളാണൊരുക്കിയിരിക്കുന്നത്. ദാരിദ്ര്യത്തി​െൻറയും രോഗത്തി​െൻറയും മാസമായി കരുതിയിരുന്ന കർക്കടകത്തിൽ താളും തകരയും ഔഷധസേവയുമായാണ് മുമ്പ് ആളുകൾ നാളുകൾ തള്ളി നീക്കിയിരുന്നത്. മരിച്ചു പോയവരുടെ ആത്മാക്കളെ തൃപ്തിപ്പെടുത്തുന്നതിനുള്ള പിതൃതർപ്പണം കർക്കടകത്തിലെ കറുത്ത വാവിനാണ് നടക്കുന്നത്. കർക്കടകത്തിലെ ദുർഘടങ്ങളിൽ നിന്ന് കരകയറുന്നതോടെ ഐശ്വര്യത്തി​െൻറയും സമ്പൽ സമൃദ്ധിയുടെയും മാസമായ ചിങ്ങമെത്തുകയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.