ശുചീകരണവുമായി മദ്​റസ വിദ്യാർഥികൾ

വെളിയങ്കോട്: മദ്റസകളിൽ ശുചിത്വദിനം ആചരിച്ചു. മദ്റസ പരിസരങ്ങൾ, പാതയോരങ്ങൾ, ആശുപത്രി പരിസരം എന്നിവ വിദ്യാർഥികൾ ശുചീകരിച്ചു. വെളിയങ്കോട് വെസ്റ്റ് മഹല്ല് കമ്മിറ്റിക്ക് കീഴിലെ എം.എം. അറബിയ്യ കേന്ദ്ര മദ്റസയിലും രണ്ട് ബ്രാഞ്ച് മദ്റസകളിലും ശുചീകരണം നടന്നു. മഹല്ല് പ്രസിഡൻറ് കെ.എം. യൂസഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.വി. ഹംസ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി.എച്ച്. അബ്ദുല്ല, വി.പി. ഹമീദ്, യു.എം. ഫാറൂഖ്, വി.എം. യൂസഫ് എന്നിവർ സംസാരിച്ചു. മഹല്ല് ഖത്തീബ് സാലിഹ് ബാഖവി ശുചിത്വസന്ദേശം നൽകി. മദ്റസ പ്രധാനാധ്യാപകൻ സിദ്ദീഖ് ഫൈസി, അധ്യാപകരായ വി.എച്ച്. അബ്ദു മുസ്‌ലിയാർ, നൗഷാദ് അശ്‌റഫി, ഇർഷാദ് തങ്ങൾ എന്നിവർ നേതൃത്വം നൽകി. പാലപ്പെട്ടി ഹിദായത്തുൽ ഇസ്‌ലാം മദ്റസ വിദ്യാർഥികൾ ദേശീയ പാതയോരം ശുചീകരിച്ചു. പ്രധാനാധ്യാപകൻ കെ. മുബാറക് മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് മുസ്‌ലിയാർ, പി.എം. ആമിർ മൗലവി എന്നിവർ നേതൃത്വം നൽകി. Tir p7 ഫോട്ടോ: വെളിയങ്കോട് എം.എം അറബിയ്യ മദ്റസയിൽ നടന്ന ശുചീകരണം മഹല്ല് പ്രസിഡൻറ് കെ.എം. യൂസഫ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.