കുടിയിറക്ക് ഭീഷണി നേരിടുന്ന ആദിവാസികൾക്ക് അട്ടപ്പാടിയിൽ ഭൂമി നൽകും

അഗളി: നെന്മാറയിൽ വനം വകുപ്പി​െൻറ കുടിയിറക്ക് ഭീഷണിയിലുള്ള ആദിവാസി കുടുംബങ്ങൾക്ക് റവന്യൂവകുപ്പ് അട്ടപ്പാടിയിൽ പകരം ഭൂമി നൽകും. നെന്മാറ ഫോറസ്റ്റ് ഡിവിഷനിലെ കട്ടപ്പാറയിൽ 29 ആദിവാസി കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. കോട്ടത്തറ വില്ലേജിൽ 181/9 സർവേ നമ്പറിലുള്ള ഷോളയൂർ വനമേഖലയോട് ചേർന്ന അധ്വാനപ്പെട്ടി ഭാഗത്തെ 29 സ​െൻറ് ഭൂമിയാണ് വനം വകുപ്പിന് വിട്ടുനൽകുക. റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർ കലക്ടറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നിർദിഷ്ട സ്ഥലം സന്ദർശിച്ചു. ഭൂമി കൈമാറുന്നത് സംബന്ധിച്ച് പ്രാഥമിക നടപടികൾ നടക്കുന്നതായി അധികൃതർ അറിയിച്ചു. കലക്ടർ പി. മേരിക്കുട്ടിക്കൊപ്പം ഭൂരേഖ അഡീഷനൽ തഹസിൽദാർ രാധാകൃഷ്ണൻ, അഗളി ഫോറസ്റ്റ് റേഞ്ച് ഓഫിസർ സി. ശരീഫ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. പരിപാടികൾ ഇന്ന് പാലക്കാട് ജില്ല പഞ്ചായത്ത് ഹാൾ: ടെക്സ്െറ്റെൽ ഡിസൈൻ പരിശീലനം ലഭിച്ച പട്ടികജാതി വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം മന്ത്രി എ.കെ. ബാലൻ - -12.00- പാലക്കാട് ടൗൺ ഹാൾ: കെട്ടിട നിർമാണ തൊഴിലാളികളുടെ ആനുകൂല്യ വിതരണം - -11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.