വളപുരത്തി​െൻറ തണൽ മരം ഓർമയാവുന്നു

പുലാമന്തോൾ: പതിറ്റാണ്ടുകളായി വളപുരം അങ്ങാടിയിൽ തണലും കുളിർമയുമേകിയ ചീനിമരം ഓർമയാവുന്നു. വളപുരം ജി.എം.യു.പി സ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്യാമ്പുകളും മറ്റു പരിപാടികളും ഈ മരത്തിന് ചുവട്ടിലായിരുന്നു നടത്തിവന്നിരുന്നത്. കൊടുംവെയിലിൽ പോലും വളപുരം അങ്ങാടിയിലെത്തുന്ന യാത്രക്കാർക്കും മറ്റുള്ളവർക്കും മരം വലിയ അനുഗ്രഹമായിരുന്നു. അപകട ഭീഷണി ഒഴിവാക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പുലാമന്തോൾ ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ റോഡരികിലെ മരങ്ങൾ ലേലം ചെയ്യുന്നതി​െൻറ ഭാഗമായാണ് ഈ മരവും മുറിക്കുന്നത്. എന്നാൽ, അപകട ഭീഷണി ഉയർത്തുന്ന ശിഖരങ്ങൾ വെട്ടിമാറ്റി മരം നിലനിർത്തണമെന്ന് നാട്ടുകാരടക്കമുള്ളവർ അഭ്യർഥിച്ചിരുന്നെങ്കിലും അധികൃതർ ചെവികൊണ്ടില്ലെന്ന് പരാതിയുണ്ട്. തലമുറകളുടെ ഗതകാലസ്മരണകൾക്ക് മൂകസാക്ഷിയായി നിന്നിരുന്ന ചീനിമരം ഓർമയാവുന്നതോടെ വളപുരം അങ്ങാടിയുടെ മുഖച്ഛായതന്നെ മാറുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. (പടം വളപുരം അങ്ങാടിയിലെ വൻ ചീനിമരം വെട്ടിമാറ്റുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.