മാപ്പിളകല രംഗത്ത് പ്രവർത്തിക്കുന്നവരുടെ വിവരം ശേഖരിക്കുന്നു

മലപ്പുറം: കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി സംസ്ഥാനതലത്തിൽ മാപ്പിളകല രംഗത്ത് പ്രവർത്തിക്കുന്നവരെക്കുറിച്ച് വിവരം ശേഖരിക്കുന്നു. മാപ്പിളപ്പാട്ട്, ഒപ്പന, കോൽക്കളി, വട്ടപ്പാട്ട്, അറബനമുട്ട്, ദഫ്മുട്ട്, ചീനിമുട്ട് (മുട്ടും വിളിയും) ഖിസ്സപ്പാട്ട് എന്നീ മേഖലകളിലേതിലെങ്കിലും പ്രാവീണ്യമുള്ള കലാകാരന്മാർ, പണ്ഡിതർ, ഗ്രന്ഥകർത്താക്കൾ, പരിശീലകർ എന്നിവർ അപേക്ഷിക്കണം. അപേക്ഷഫോമിന് സെക്രട്ടറി, മഹാകവി മോയിൻകുട്ടി വൈദ്യർ, മാപ്പിളകല അക്കാദമി, കൊണ്ടോട്ടി, മലപ്പുറം എന്ന വിലാസത്തിൽ അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച് മേൽവിലാസം എഴുതിയ കവർ സഹിതം ജൂലൈ 31നകം അപേക്ഷിക്കണം. ഫോൺ: 0483 2711432. വൈദ്യർ മ്യൂസിയത്തിലേക്ക് പുരാവസ്തുക്കൾ ശേഖരിക്കുന്നു മലപ്പുറം: മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമിയിൽ സജ്ജീകരിക്കുന്ന ചരിത്ര– സാംസ്കാരിക മ്യൂസിയത്തിലേക്ക് മാപ്പിളകലകളുടെ സംസ്കാരവും പൈതൃകവും കാത്തുസൂക്ഷിക്കുന്ന വസ്തുക്കൾ ശേഖരിക്കുന്നു. മലബാറിലെ മാപ്പിളമാരുടെയും ഇതര സമുദായങ്ങളുടെയും പഴയകാല വേഷങ്ങൾ, ആഭരണങ്ങൾ, നിത്യോപയോഗത്തിലുണ്ടായിരുന്നതും ഇപ്പോൾ ഉപയോഗത്തിലില്ലാത്തതുമായ വസ്തുക്കൾ തുടങ്ങിയവ കൈവശമുള്ളവർ സെക്രട്ടറി, മഹാകവി മോയിൻകുട്ടി വൈദ്യർ, മാപ്പിളകല അക്കാദമി, കൊണ്ടോട്ടി, മലപ്പുറം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0483 2711432.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.